തൊടുപുഴ: മുട്ടം ടൗണിൽ മണ്ണൂർ ബിൽഡിംഗിൽ കഴിഞ്ഞ 29 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന പോപ്പുലർ ഫുട്‌വെയേഴ്സ്‌സിൻ്റെ പുതിയ സംരംഭമായ പോപ്പുലർ ബാഗ്നേഷൻ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഉദ്ഘാടനം ചെയ്തു.




വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റ് പ്രസിഡൻ്റ് വിജു സി ശങ്കർ ആദ്യ വിൽപ്പന നിർവഹിച്ചു.


വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജാ ജോമോൻ, പഞ്ചായത്ത് മെമ്പർമാരായ മാത്യൂ പാലംപറമ്പിൽ, റെജി ഗോപി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ മോഹനൻ, മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികൾ, മറ്റ് വിശിഷ്ട്യവ്യക്തികൾ എന്നിവർ പങ്കെടുത്തു.






