തൊടുപുഴ: മിസ്റ്റർ കേരള പോലീസ്-2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ കെ ദീപക്,ഇടുക്കി എസ്പി സാബു മാത്യു ഐപിഎസ്, എസ്എസ്പി എസ്പി പി.യു കുര്യാക്കോസ്,എഎസ്പി ഇമ്മാനുവൽ പോൾ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥർ മത്സരത്തിൽ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ “കേരള പോലീസ് 2025” ടൈറ്റിൽ വിന്നർ ആയത് കെഎപി ഫസ്റ്റ് ബറ്റാലിയൻ കെ.ബി ശ്രീജിത്ത് ആണ്.
ചാമ്പ്യൻഷിപ്പിൽ 55 കിലോ വിഭാഗത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ആർ. വിജിത്ത് ഒന്നാം സ്ഥാനം നേടി,
60 കിലോ വിഭാഗത്തിൽ പത്തനംതിട്ട കോഴിപ്പുറം പോലീസ് സ്റ്റേഷൻ എ.വി വിഷ്ണു ഒന്നാം സ്ഥാനം നേടി.
65 കിലോ വിഭാഗത്തിൽ കൊച്ചി സ്പെഷ്യൽ ബ്രാഞ്ച് ആർ.സുദേവ് ഒന്നാം സ്ഥാനം നേടി.
70 കിലോ വിഭാഗത്തിൽ മലപ്പുറം ഐആർബി ജഗദീഷ് ഒന്നാം സ്ഥാനം നേടി.
75 കിലോ വിഭാഗത്തിൽ കെഎപി സിക്സ് ബറ്റാലിയൻ രാഹുൽ കൃഷ്ണൻ ഒന്നാം സ്ഥാനം നേടി.
80 കിലോ വിഭാഗത്തിൽ കെഎപി ഫസ്റ്റ് ബറ്റാലിയൻ കെ.ഡി ദയലാൽ ഒന്നാം സ്ഥാനവും തിരുവനന്തപുരം എസ്എപി ക്യാമ്പ് എ.എസ് അഭിജിത്ത് രണ്ടാം സ്ഥാനം നേടി.
85 കിലോ വിഭാഗത്തിൽ കെഎപി ഫസ്റ്റ് ബറ്റാലിയൻ കെ.ബി ശ്രീജിത്ത് ഒന്നാം സ്ഥാനം നേടി.90 കിലോ വിഭാഗത്തിൽ ടെലികമ്മ്യൂണിക്കേഷൻ തിരുവനന്തപുരം ജെ.സി റോജി ഒന്നാം സ്ഥാനവും ശ്രീകാര്യം പൊലീസ് സ്റ്റേഷൻ സന്ദീപ് ടി.ജി രണ്ടാം സ്ഥാനവും നേടി.മാസ്റ്റർ വിഭാഗത്തിൽ ഡിഎച്ച്ക്യൂ ഇടുക്കി കെ.ജി ബിജുമോൻ ഒന്നാം സമ്മാനം നേടി.
ഓൾ ഇന്ത്യ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു നടത്തത്. ഇതിൽ വിവിധ വിഭാഗങ്ങളിൽ നിന്ന് വിജയിച്ച 10 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിനുശേഷം സ്വരലയ നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്തവും രാഗ താളം അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരുന്നു.





