Timely news thodupuzha

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഓണാഘോഷം നടത്തി

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഓണാഘോഷം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം മാണി ഉദ്ഘാടനം ചെയ്തു. മേഖല നിരീക്ഷകൻ റോബിൻ എൻവീസ് ഓണസന്ദേശം നൽകി. മേഖല പ്രസിഡൻ്റ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് മേഖല സെക്രട്ടറി ഫ്രാൻസിസ് മാത്യു സ്വാഗതം ആശംസിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് ജില്ല പി ആർ ഒ കമൽ സന്തോഷ്,ജോയിൻ്റ് സെക്രട്ടറി ജ്യോതിഷ് കുമാർ, വനിതാ വിംഗ് കോഡിനേറ്റർ സുനിതാ സനിൽ, പ്രോഗ്രാം കോഡിനേറ്റർമാരായ ലിൻസ് രാഗം, അലി പെരുനിലം ശ്രീകുമാർ കെ.ആർ എന്നിവർ സംസാരിച്ചു. യോഗത്തിന് മേഖല ട്രഷറർ ആസാദ് പി എച്ച് നന്ദി പറഞ്ഞു. അതിനു ശേഷം വിവിധ കലാ പരിപാടികളും മത്സരങ്ങളും ഓണ സദ്യയും നടത്തി. കൂടാതെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സമ്മാനങ്ങൾ നൽകി.

Leave a Comment

Your email address will not be published. Required fields are marked *