ഇടുക്കി: ഭൂപതിവ് ചട്ട ഭേദഗതിയിൽ ഇടുക്കി ജനതയെ മന്ത്രി റോഷി അഗസ്റ്റിൻ വഞ്ചിച്ചു എന്ന് ആരോപിച്ചാണ്
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണി ഓഫിസിലേ യ്ക്ക് മാർച്ചും ധർണ്ണയും നടത്തിയത്.

ചെറുതോണി അടിമാലി റോഡിൽ പോലിസ് ബാരിക്കെട് കെട്ടി വഴിതടഞ്ഞ് ഗതാഗതം വാഴത്തോപ്പ് വഴി തിരിച്ച് വിട്ടിരുന്നു.
സെന്റ്ട്രൽ ജംഗ്ഷനിൽന്നി ആരംഭിച്ച പ്രതിക്ഷേധ മാർച്ച് മന്ത്രി ഓഫിസിന് സമീപനം പോലിസ് തടഞ്ഞു. തുടർന്ന നടന്ന ധർണ്ണാ സമരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി വ്യക്താവ് സന്ദീപ് വാര്യയർ ഉദ്ഘാടനം ചെയ്തു.

അഭിവാധ്യം അർപ്പിച്ച് ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു, ജോയി വെട്ടുക്കുഴി, ടോണി തോമസ്, എ.പി.ഉസ്മാൻ , സോയി മോൻ സണ്ണി, അനിഷ് ജോർജ്, സി.പി. സലിം ഷാനി വിൻസൻറ് എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് മാറ്റി ഇതിൽ പ്രതിക്ഷേധിച്ച് പോലിസ് വാഹനത്തിന്റെ മുകളിൽ കയറി പ്രവർത്തകർ പ്രതിക്ഷേധിച്ചു. ഇത് നേരിയ സംഘർഷത്തിനിടയായി.






