തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് കെ.എസ്.ആർ.റ്റി.സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു. ആദ്യ സർവ്വീസ് ഉടുമ്പന്നൂർ പാറേക്കവലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ലതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ആതിര രാമചന്ദ്രൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം സെക്രട്ടറി ബിന്ദു ബി നായർ തുടങ്ങിയവർ പ്രസംഗിച്ചു. തട്ടക്കുഴ കുടുംബാരോഗ്യ കേന്ദ്രം, ചെപ്പുകുളം , ഓലിക്കാമറ്റം, ഉപ്പുകുന്ന്, അമയപ്ര എന്നിവിടങ്ങളിൽ നാട്ടുകാർ ഗ്രാമവണ്ടി ക്ക് സ്വീകരണം നൽകി. വിവിധ രാഷ്ട്രീയ- സാമൂഹ്യ സംഘടന നേതാക്കൾ പ്രസംഗിച്ചു.
ഉടുമ്പന്നൂരിൽ ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു






