Timely news thodupuzha

logo

ഇടുക്കി ജില്ലാ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് 12ന്

തൊടുപുഴ: പതിനാലാമത് ഇടുക്കി ജില്ലാ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച(ഒക്ടോബർ 12ന്) ഉച്ച കഴിഞ്ഞ് രണ്ട് മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടക്കും. 25 – 29 വരെും, 30 – 34, 35 -39, 80 വയസിനു മുകളിൽ തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്ക് പ്രത്യേകം ക്യാറ്റ​ഗറികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒക്ടോബർ 18, 19 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (UlD നമ്പർ ) രജിസ്ട്രേഷൻ നടത്തണം. വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി അലൻ ബേബിയുമായി ബന്ധപ്പെടുക. ഫോൺ. 7012974600, 8547424141.

Leave a Comment

Your email address will not be published. Required fields are marked *