Timely news thodupuzha

logo

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്റ്റർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിൻറെ തലയ്ക്കാണു വെട്ടേറ്റത്. താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുള്ള പെൺകുട്ടിയുടെ അച്ഛൻ സനൂപാണ് ഡോ. വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ഡോക്റ്റർക്കു നേരെ ആക്രമണം നടന്നത്. വെട്ടേറ്റ ഡോക്റ്ററുടെ പരുക്ക് ഗുരുതരമല്ല. 2025 ആഗസ്റ്റ് 14നായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സനൂപിൻറെ മകൾ അനയ മരിച്ചത്. ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു മക്കളുമായാണ് സനൂപ് ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻറെ റൂമിലേക്ക് പോയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. മുറിയിലുണ്ടായ ഡോക്റ്റർ വിപിനെ പ്രകോപിതനായ സനൂപ് വെട്ടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *