മൂന്നാർ: തെക്കിന്റെ കാശ്മീരായ മൂന്നാര്‍ ഏറ്റവും മനോഹരമാകുന്നത് ഡിസംബറിലാണ്. മൂന്നാറിലേക്ക് ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന കാലയളവ് കൂടിയാണ് ക്രിസ്തുമസ് പുതുവത്സര കാലം. കേക്ക് മിക്‌സിംഗ് സെറിമണികള്‍ നടത്തിയാണ് മഞ്ഞും കുളിരും നിറഞ്ഞ ക്രിസ്തുമസ് കാലത്തെ മൂന്നാറിലെ ഹോട്ടലുകള്‍ വരവേല്‍ക്കുന്നത്. ഇത്തവണയും ആ രീതിക്ക് മാറ്റമില്ല.മൂന്നാര്‍ ഈസ്റ്റന്റ് ഹോട്ടലില്‍ നടന്ന കേക്ക് മിക്‌സിംഗ് സെറിമണിയില്‍ വിദേശ വിനോദ സഞ്ചാരികളടക്കം പങ്കെടുത്തു.
ഉണങ്ങിയ പഴങ്ങള്‍, പഴച്ചാറുകള്‍, വൈന്‍ അടക്കമുള്ള ഉപയോഗിച്ചാണ് കേക്ക് നിര്‍മ്മിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ഇതിനുള്ള തയ്യാറെടുപ്പുകളും ആരംഭിക്കും.
വലിയ ടേബിളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന വിഭവങ്ങള്‍ ചേര്‍ത്തിളക്കിയുള്ള കേക്ക് മിക്‌സിംഗ് വേറിട്ട അനുഭവം നല്‍കുന്നതാണെന്ന് കേക്ക് മിക്‌സിംഗ് സെറിമണിയില്‍ പങ്കെടുക്കുന്ന വിദേശ വിനോദസഞ്ചാരികളടക്കം പറയുന്നു.






