Timely news thodupuzha

logo

തെരുവുനായകൾക്കുള്ള വാക്സിനേഷൻ ഊർജ്ജിതമാക്കി തൊടുപുഴ നഗരസഭ

തൊടുപുഴ: തൊടുപുഴ നഗരസഭ പരിധിയിലെ തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകുന്ന നരസഭയുടെ പദ്ധതി ഉടൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ ജസ്റ്റിൻ അറിയിച്ചു. തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന എബിസി മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ അടിയന്തരമായി തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകണമെന്ന ശുപാർശ കൗൺസിൽ അംഗീകരിക്കുകയും ഒന്നരലക്ഷം രൂപ പദ്ധതിക്കായി മാറ്റിവെക്കുകയും ചെയ്തു. ഡിപിസി അംഗീകാരം കിട്ടിയ വാക്സിനേഷൻ പദ്ധതിയിൽ ഉൾപെടുത്തി ഇതിനോടകം നഗരസഭ പരിധിയിലെ 113 തെരുവ് നായ്ക്കളെ കണ്ടെത്തി വാക്സിനേഷന് വിധേയമാക്കുകയുണ്ടായി. ആനിമൽ റെസ്ക്യൂ ടീമിന്റെ സഹായത്തോടുകൂടി കണ്ടെത്തി വാക്സിനേഷൻ ക്യാമ്പയിൻ ഉടൻ പൂർത്തീകരിക്കാൻ നഗരസഭ ചെയർമാൻ കെ ദീപക് നിർദേശം നൽകി. വെറ്റിനറി ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ വളർത്തു നായകൾക്കുള്ള വാക്സിനേഷനും ഊർജ്ജമാക്കണം എന്നും വളർത്തുനായക വാക്സിനേഷൻ നൽകുന്നതോടൊപ്പം ലൈസൻസ് നിർബന്ധം ആക്കണമെന്നും കഴിഞ്ഞ എബിസി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.

വളർത്തു നായ്ക്കളെ തെരുവിലെ ഉപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് അത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എബിസി സെന്റർന്റെ നിർമ്മാണത്തിനായി ന​ഗരസഭാ 10 ലക്ഷം രൂപ മാറ്റിവെച്ചിരുന്നു. സർക്കാർ നിർദ്ദേശത്തെ തുടർന്ന് സംയുക്ത പ്രോജക്ട് ആയി മാറ്റുവാൻ ഇന്ന് ചേർന്ന് അടിയന്തര കൗൺസിൽ അംഗീകാരം നൽകി.

Leave a Comment

Your email address will not be published. Required fields are marked *