VBC News 22/01/2026
VBC News
VBC News 22/01/2026 Read More »
തൊടുപുഴ: ഇന്റർ പോളിടെക്നിക് കോളേജ് ഹൈറേഞ്ച് സോൺ ബാഡ്മിന്റൺ കിരീടം അൽ അസ്ഹർ പോളിടെക്നിക് കോളേജ് നേടി. കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമിനിക് കോളേജിൽ നടന്ന മത്സരത്തിൽ പുറപ്പുഴ, വണ്ടിപ്പെരിയാർ, മുട്ടം പോളിടെക്നിക് കോളേജ് ടീമുകളെ പരാജയപ്പെടുത്തിയാണ് അൽ അസ്ഹർ ടീം ജേതാക്കളായത്. മുബീൻ റഹ്മ്മാൻ, ഫസൽ ഗഫുർ, അവിനാഷ്, ബിലാൽ, ആൽഡ്രിൻ എന്നിവരാണ് അൽ അസ്ഹർ പോളിടെക്നിക്കിനായി കളിച്ചത്. അധ്യാപകരായ ജിനു ശിവൻ, മുഹമ്മദ് സഹൽ, അലി പി.എം, ഗിരിധരൻ എം.എൻഎന്നിവർ ടീമിന് നേതൃത്വം നൽകി.
അൽ അസ്ഹർ പോളിക്ക് ബാഡ്മിന്റൺ കിരീടം Read More »
നെടുമ്പാശ്ശേരി: തിരുനായത്തോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്രുബർ സൂരജ് പിഷാരടി മരിച്ചു. തിരുനായത്തോട് അമ്പലത്തിൽ ഉത്സവത്തിന് എത്തിച്ച ശബരിനാഥനെന്ന ആനയാണ് ഇടഞ്ഞത്. തുടർന്ന് ആന സൂരജിനെ ചവിട്ടിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. അഞ്ച് ആനകളാണ് എഴുന്നള്ളത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം നടന്നത്.
ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്രുബർ സൂരജ് പിഷാരടി മരിച്ചു Read More »
തൊടുപുഴ: ജപ്പാനിലെ ഒകിനാവ ദ്വീപ് നിവാസികളുടെ ആയുര്‍ദൈര്‍ഘ്യം കൂടുവാനുള്ള കാരണമാണ് ഇകിഗായ് ജീവിത രീതി. തൊടുപുഴ കരിമണ്ണൂരിൽ ആരംഭിക്കുന്ന ഏബേൽസ് ഗാർഡൻ പിന്തുടരുന്നതും ഇകിഗായ് ജീവിത രീതിയാണ്. എട്ട് ഏക്കറിൽ രണ്ട് റൂമുള്ള തൊണ്ണൂറ്റിയാറ് വില്ലകളും ക്ലബ് ഹൗസും പൂന്തോട്ടവും ഉൾപ്പടെ എല്ലാവിധ സൗകര്യങ്ങളും റിട്ടയർമെന്റ് ഹോമിൽ ഒരുക്കും. പ്രധാനമായും വിദേശത്ത് നിന്ന് തിരികെ നാട്ടിൽ എത്തുന്നവർക്ക് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഷോ ഹൗസിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച(24/01/2026) നടക്കും. സഫാരി ടി വി
കേരളത്തിൽ ആദ്യമായി ഇകിഗായ് മാതൃകയിൽ തൊടുപുഴയിൽ റിട്ടയർമെന്റ് ഹോം ഒരുങ്ങുന്നു Read More »
ഇടുക്കി: വിദ്യാർഥികൾക്കും അധ്യാപകർക്കും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വഴികാട്ടിയാകുന്ന മാതൃക ചോദ്യപേപ്പർ ബുക്ക്‌ലെറ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആൻസൺ ജോസഫിന്റെ നേതൃത്വത്തിൽ വിദഗദ്ധരായ നൂറ് അധ്യാപകരുടെ മൂന്ന് മാസത്തോളമുള്ള പ്രയത്‌നത്തിന്റെ ഫലമായാണ് എല്ലാ വിഷയങ്ങളിലുമുള്ള മാതൃകാ ചോദ്യപേപ്പർ ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്. പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ ചോദ്യമാതൃകകൾ, ഉയർന്ന തലത്തിലുള്ള ചിന്താശേഷി പരീക്ഷിക്കുന്ന ചോദ്യങ്ങൾ എന്നിവയെല്ലാം ബുക്ക് ലെറ്റിന്റെ പ്രത്യേകതയാണ്. 2026 വർഷത്തിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഉതകുന്ന
എസ്.എസ്.എൽ.സി മാതൃക ചോദ്യപേപ്പർ ബുക്ക്‌ലെറ്റ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു Read More »
ഇടുക്കി: മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിയോട് ചേര്‍ന്ന് പുതിയ എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീയറ്ററിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, സ്റ്റാഫ് നേഴ്‌സ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും രണ്ട് സീനിയര്‍ റസിഡന്റുമാരുടെയും ഒഴിവുകളാണ് നിലവിലുള്ളത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ വേഗത്തില്‍
ഇടുക്കി മെഡിക്കല്‍ കോളേജ്: പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ ഉടന്‍ തുറക്കും Read More »
തിരുവനന്തപുരം: കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലക്ഷ്മിക്കുട്ടി നിര്യാതയായി. തൊടുപുഴ ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ ആദരാജ്ഞലികൾ അർപ്പിച്ചു. ജസ്റ്റിസ് ലക്ഷ്മിക്കുടിയോടൊപ്പം പ്രവർത്തിച്ചിരുന്ന അഡ്വക്കേറ്റ് പി റഹിം അന്നത്തെ ഓർമ്മകൾ കുറിച്ച് ആന്ത്യാഞ്ജലി നേർന്നു. അദ്ദേഹത്തിൻ്റെ കുറിപ്പിൽ നിന്നും; ജസ്റ്റിസ് ലക്ഷ്മിക്കുട്ടി.ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട ചേച്ചിയായിരുന്നു.ഞാൻ പ്രാക്ടീസ് തുടങ്ങുന്നതിനും എത്രയോ മുമ്പ് പ്രാക്ടീസ് തുടങ്ങിയതാണ് അവർ.സിവിൽ നിയമത്തിലായിരുന്നു അവരുടെ പാണ്ഡിത്യം.അവരോടൊപ്പം പ്രാക്ടീസ് ചെയ്തിരുന്ന പ്രിയ സുഹൃത്തുക്കൾ അഡ്വക്കേറ്റ് അജയഘോഷ് ;അഡ്വക്കേറ്റ്കുഴിത്തുറ രാധാകൃഷ്ണൻ .അജയഘോഷ് വളരെ മുമ്പേ
തിരുവനന്തപുരം: ദീപക്കിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സ്ത്രീക്കെതിരേ നിയമനടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് റ്റി സിദ്ദിഖ്. ദീപക്കിൻറെ വീട്ടിൽ എത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷമായിരുന്നു സിദ്ദിഖിൻ്റെ പ്രതികരണം. ഒരു കുടുംബത്തിൻറെ വലിയ പ്രതീക്ഷയാണ് ഇല്ലാതായത്. ദീപക്കിന്റെ അച്ഛൻ്റേയും അമ്മയുടേയും വേദന കണ്ടിട്ട് സഹിക്കാനാവുന്നില്ലെന്നും ദീപക്കിന് നീതി ലഭിക്കണമെന്നും സിദ്ദിഖ് കുറിച്ചു. റ്റി സിദ്ദിഖിൻറെ കുറിപ്പ് ഇങ്ങനെ- ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും
മുവാറ്റുപുഴ: അനധികൃതമായി നിര്‍മ്മിച്ച് അഗ്നിശമന, സുരക്ഷാ സംവിധാനങ്ങളില്ലാതെ വാടകയ്ക്കു നല്‍കുന്ന ഓഡിറ്റോറിയത്തില്‍ നഗരസഭാ ഭരണ സമിതിയംഗങ്ങള്‍ക്ക് വരവേല്‍പ്പു നല്‍കാന്‍ തയ്യാറെടുപ്പ്. ജനുവരി 20 നു വൈകിട്ട് 5 ന് ജനപ്രതിനിധികള്‍ക്കു സ്വീകരണം നല്‍കുന്ന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാള്‍ നിയമം ലംഘിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത വിവരാവകാശ നിയമ രേഖയിലൂടെ പുറത്തുവന്നിരുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണത്തിന്റെ വേദി അനധികൃതമാണെന്നറിഞ്ഞിട്ടില്ല ജനപ്രതിനിധികള്‍ എന്നാണു സൂചന. ഇവിടെ ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ അപേക്ഷ കിട്ടിയിട്ടില്ലെന്നും അനുമതി നല്‍കിയിട്ടില്ലെന്നും പ്രവര്‍ത്തന രേഖ ഹാജരാക്കിയിട്ടില്ലെന്നും
മാഡ്രിഡ്: സ്‌പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു. ഞായറാഴ്ച രാത്രി കർഡോബ നഗരത്തിനടുത്തുള്ള അഡമുസ് പട്ടണത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ 21 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 73 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മലാഗയിൽ നിന്ന് മഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിൻ പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതിലേക്ക് ഈ ട്രാക്കിലൂടെ വന്ന മറ്റൊരു അതിവേഗ ട്രെയിൻ ഇടിച്ചുകയറിയതാണ് അപകടത്തിൻറെ വ്യാപ്തി കൂട്ടിയത്. മഡ്രിഡിൽനിന്ന് ഹുവൽവയിലേക്ക് പുറപ്പെട്ട ട്രെയിനാണ് ഇടിച്ചുകയറിയത്. അപകടത്തെത്തുടർന്ന് ഒട്ടേറെ ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.
സ്പെയ്നിൽ ഹൈസ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ മരിച്ചു Read More »
പാലക്കാട്: ഒറ്റപ്പാലത്ത് ഭാര്യയുടെ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ. തോട്ടക്കര നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ വളർത്തുമകളായ സുൽഫിയത്തിൻറെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി പൊലീസ് പിടിയിലായി. സുൽഫിയത്തിൻറേയും റാഫിയുടേയും നാല് വയസുകാരനായ മകനും ഗുരുതരമായി പരിക്കേറ്റു. രാത്രിയോടെ വീട്ടിലെത്തിയ റാഫി ഭാര്യയെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തി. ശബ്ദം കേട്ടെത്തി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് നസീറിനും ഭാര്യ സുഹ്റയ്ക്കും വെട്ടേറ്റത്.
ഒറ്റപ്പാലത്ത് ഭാര്യയുടെ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു Read More »
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനു സമീപം തലക്കോട് ഹൈറേഞ്ചിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വാഹനം നിർത്തിയിട്ട സമയത്തായിരുന്നു തീ പിടിച്ചത്. ആളപായമില്ല. ബസ് പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച രാത്രി 9.30 ഓടെ യാണ് സംഭവം. ഇടുക്കി, രാജാക്കാട് സേനാപതിയിൽ നിന്ന് കോതമംഗലം കോട്ടപ്പടിയിൽ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. ബസിൽ 42 പേരാണുണ്ടായിരുന്നത്. 5 പേർ കോതമംഗലത്ത് ഇറങ്ങിയിരുന്നു. അപകട സമയത്ത് 37 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന്
കോതമംഗലത്ത് വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല Read More »
തിരുവനന്തപുരം: വനംവകുപ്പിലെ അർഹരായ ഉദ്യോഗസ്ഥരെ തള്ളി അഴിമതിക്കാർക്ക് വീണ്ടും അതേ റേഞ്ചിൽ സ്ഥലംമാറ്റമെന്ന് ആക്ഷേപം. പൊലീസും വിജിലൻസും വിലക്കിയ ഉദ്യോഗസ്ഥരെയാണ് അതേ പോസ്റ്റിലേക്ക് നിയമിക്കുന്നത്. സ്ഥലംമാറ്റം സംബന്ധിച്ച് വനംവകുപ്പിൻറെ ഉത്തരവ് ഉടനിറങ്ങും. സ്റ്റേഷൻ വളപ്പിൽ സ്റ്റാഫ് കഞ്ചാവ് കൃഷി നടത്തിയതായി ആരോപണം ഉന്നയിച്ചു നടപടിക്ക് വിധേയനായ റേഞ്ച് ഓഫീസറെ വീണ്ടും റേഞ്ചിൽ പ്രതിഷ്ഠിക്കാനാണ് നീക്കം. നടപടിക്ക് വിധേയനാക്കി കുറച്ചുനാൾ സോഷ്യൽ ഫോറസ്റ്റ് റേഞ്ചിലേക്ക് മാറ്റിയെങ്കിലും ഇയാളെ ഉടൻതന്നെ റാന്നി റേഞ്ചിലേക്ക് മാറ്റം നൽകിയിരുന്നു. ടെറിട്ടോറിയൽ റെയ്ഞ്ചിൽ ഇരിക്കുന്ന
തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷൻറെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്ട്രുവൽ കപ്പും നാപ്കിൻ സംസ്‌കരണത്തിനുള്ള ഇൻസിനറേറ്ററും വിതരണം ചെയ്യുന്നു. ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെ പ്രചാരണവും ആർത്തവ ആരോഗ്യവും ഇതുസംബന്ധിച്ച ബോധവത്കരണവും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 20ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കൊല്ലം ജില്ലയിൽ വെളിയംഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയർ സെക്കൻഡറി ആൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് 2 ന് നടക്കുന്ന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത്
ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും ഇൻസിനറേറ്ററും വിതരണം ചെയ്യും Read More »
ഇടുക്കി: ഗവൺമെൻറ് മെഡിക്കൽ കോളേജിൽ വിദ്യാർഥികൾ ഇന്ന് പഠിപ്പു മുടക്കി. അവസാന വർഷ വിദ്യാർത്ഥികളാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയത്. ആദ്യവർഷം ഉന്നയിച്ച ആവശ്യങ്ങൾ പോലും പഠനം പൂർത്തിയാക്കേണ്ട അവസാന വർഷത്തിലും അധികൃതർ സാധ്യമാക്കിയിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മറ്റ് മെഡിക്കൽ കോളേജിലെ കുട്ടികൾ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടി പഠനം പൂർത്തിയാക്കുമ്പോൾ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് അവസാന വർഷം ആവശ്യമായ പ്രധാനപ്പെട്ട പല ലാബുകളും, ഓപ്പറേഷൻ തിയേറ്ററുകൾ പോലും ലഭ്യമാക്കിയിട്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം. മെഡിക്കൽ
ഇടുക്കി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ പഠിപ്പു മുടക്കി Read More »
ഇടുക്കി: രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ഇനി ഇടുക്കിയിലും. ജില്ലയിലെ ആദ്യ പ്രീമിയം കഫേ റസ്റ്റോറന്റ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ സൂഷ്മസംരംഭ മേഖലയിലേ ശ്രദ്ധേയ ഇടപെടലാണ് കഫേ കുടുംബശ്രീയും പ്രീമിയം കഫേ സെന്ററുകളും. വാഗമണ്‍ പേട്ട ജംഗ്ഷനിലാണ് പ്രീമിയം കഫേ ആരംഭിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ സ്വാദിഷ്ടമായും മായം ചേര്‍ക്കാതെയും ഗുണമേന്മ ഉറപ്പാക്കി വനിതകളുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കും. അയ്യപ്പന്‍കോവില്‍ സ്വദേശിയും കുടുംബശ്രീ അംഗവുമായ കൃപ പ്രകാശ് ആണ് റസ്റ്റോറന്റ്
സഞ്ചാരികള്‍ക്ക് രുചിവൈവിധ്യങ്ങളൊരുക്കാന്‍ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് Read More »
ഇടുക്കി: വിസാതട്ടിപ്പ് കേസിൽ പ്രതിയായ ശേഷം കടന്നുകളഞ്ഞയാൾ പോലീസിന്റെ പിടിയിലായി. 2012 ൽ അടിമാലി പോലീസ് സ്റ്റേഷനിൽ നാലോളം വിസാ തട്ടിപ്പ് കേസിൽ പ്രതിയായി കടന്നുകളഞ്ഞ തമിഴ്നാട് കന്യാകുമാരി, നെടുവിളപുത്തൻപുരയിൽ സൈമൺ പോളാണ് എറണാകുളം ജില്ലയിലെ തോപ്പുംപടിയിൽ വച്ച് പോലീസിൻ്റെ പിടിയിലായത്. എറണാകുളം എ.റ്റി.എസിന്റെ(ഭീകരവിരുദ്ധ സ്ക്വാഡ്) സഹായത്തോടെ ജില്ലാ പോലീസ് മേധാവിയുടെ എൽ.പി സ്‌ക്വാഡ്(പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിസാതട്ടിപ്പ് കേസ് പ്രതി പോലീസിന്റെ പിടിയിലായി Read More »
തൊടുപുഴ: നഗരസഭയിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരെയും ചെയർമാന്മാരെയും തെരഞ്ഞെടുത്തു. യു.ഡി.എഫിന് ആധിപത്യം. ആറ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും യു ഡി എഫിന് ലഭിച്ചു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി വൈസ് ചെയർമാൻ കെ ദീപക് , വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായി സുബൈദ സെയ്തുമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനായി പി.എ ഷാഹുൽ ഹമീദ്, ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനായി മേഴ്‌സി സെബാസ്റ്റ്യൻ, വിദ്യാഭ്യാസം, കലാ കായിക സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സണായി റംസിയ നിയാസ്, പൊതുമരാമത്ത്
തൊടുപുഴ നഗരസഭയിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരെയും ചെയർമാന്മാരെയും തെരഞ്ഞെടുത്തു Read More »
ഭോപ്പാൽ: ബലാത്സംഗത്തെ ന്യായീകരിച്ചു കൊണ്ടുള്ള മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയുടെ പരാമർശം വിവാദമാകുന്നു. ബാന്ധറിൽ നിന്നുള്ള ഫൂൽ സിങ് ബാരയ്യയാണ് ഒരു അഭിമുഖത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയിൽ കൂടുതലും ബലാത്സംഗം ചെയ്യപ്പെടുന്നവരാരാണ്? പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലും ഒബിസിയിലും പെട്ട സ്ത്രീകളാണ്. ഒരു പുരുഷൻ അയാളുടെ മാനസിക നില ഏതു തന്നെയാണെങ്കിലും വഴിയിലൂടെ നടക്കുന്നതിനിടെ ഒരു സുന്ദരിയായ സ്ത്രീയെ കണ്ടാൽ അയാളുടെ മനസു വ്യതിചലിക്കുകയും ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. എസ് സി, എസ് ടി
കൊച്ചി: കേരള കോൺഗ്രസ് മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുഡിഎഫിൻറെ അടിത്തറ ഇപ്പോഴുള്ളതിനേക്കാൾ വിപുലമായിരിക്കും. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ കവർച്ചയിലെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരിൻറെയും സിപിഎമ്മിൻറെയും ശ്രമമെന്നും സതീശൻ ആരോപിച്ചു. കേസിലെ പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലാണ്. വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ സമാഹരിച്ച ഒരു പൈസയും എവിടെയും പോയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തൻറെയും
മാണി വിഭാഗം വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »
കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുത്ത് പി.വി അൻവർ. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ പുറത്തു വരുമെന്നാണ് റിപ്പോർട്ടുകൾ. യുഡിഎഫ് നേതാക്കളും ലീഗ്, കോൺഗ്രസ് നേതാക്കളുമായും അൻവർ ചർച്ച നടത്തിയിരുന്നു. സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. സ്ഥാനാർഥി പ്രഖ്യാപനം നടത്തും മുൻപേ തന്നെ അൻവർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സജി മഞ്ഞക്കടമ്പന് വേണഅടി പൂഞ്ഞാറും, നിസാർ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. മുസ്ലിം ലീഗ് വൻ പിന്തുണയാണ് അൻവറിന് നൽകുന്നത്.
ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയാറെടുത്ത് പി.വി അൻവർ Read More »
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യ ഹർജി തള്ളി തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജഡ്ജി അരുദ്ധതി ദിലീപാണ് ജാമ്യഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം.ജി ദേവിയാണ് കോടതിയിൽ ഹാജരായത്. പ്രതിഭാഗത്തിനു വേണ്ടി ശാസ്തമംഗലം അജിത് കുമാറാണ് ഹാജരായത്. കേസിൻറെ ഗൗരവസ്വഭാവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. പ്രതിയും പരാതിക്കാരിയും തമ്മിലെ ചാറ്റ് വിവരങ്ങൾ കോടതിയിൽ ഹാജരാക്കിയ പ്രതിഭാഗം എല്ലാം പരസ്പര സമ്മതത്തോടെയാണെന്നാണ് വാദിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചില്ല Read More »
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബിനുവിൻറെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. മാധവിൻറെ മൃതദേഹം ശനിയാഴ്ചയാണ് കിട്ടിയത്. ഗുവാഹത്തി വഴി അരുണാചലിൽ എത്തിയ ഏഴംഗ വിനോദസഞ്ചാര സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ തടാകത്തിൽ വീഴുകയായിരുന്നു. അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വെള്ളത്തിൽ
അരുണാചൽപ്രദേശിൽ തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു Read More »
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഗൃഗസന്ദർശനത്തിനൊരുങ്ങുന്ന പാർട്ടി പ്രവർത്തകർക്ക് സിപിഎമ്മിൻറെ കർശന നിർദേശങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിലെ തിരിച്ചടി മറികടക്കുന്നതിനായാണ് പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളോട് തർക്കിക്കാൻ നിൽക്കരുതെന്നും സംസാരിക്കുന്നതിനിടെ ഇടയ്ക്ക് കയറി സംസാരിക്കാതെ ക്ഷമാപൂർവം കേട്ടതിനു ശേഷം മറുപടി നൽകണമെന്നുമാണ് പ്രധാന നിർദേശം.ജനുവരി 15 മുതൽ 25 വരെയാണ് ഗൃഹസന്ദർശനം. ചെറിയ സ്ക്വാഡുകളായി വീടുകളിലേക്ക് ചെല്ലണമെന്നും വീട്ടുകാരുമായി പരിചയമുള്ളവർ കൂട്ടത്തിൽ ഉണ്ടായിരിക്കണമെന്നും വീട്ടിനകത്ത് കയറി ഇരുന്ന് കുടുംബത്തിലെ മുതിർന്നവർക്ക് പരിഗണന നൽകി സംസാരിക്കണമെന്നുമാണ് നിർദേശം.
ഗൃഹസന്ദർശനത്തിൽ നിർദേശങ്ങളുമായി സി.പി.എം Read More »
വയനാട്: പതിനാലുകാരിക്ക് ആസിഡ് ആക്രമണത്തിൽ ഗുരുതര പരുക്ക്. കുട്ടിക്കു നേരെ ആസിഡ് ഒഴിച്ച അയൽവാസി രാജു ജോസിനെ(53) പൊലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി പ്രിയദർശിനി ഉന്നതിയിലാണ് സംഭവം. അയൽവാസികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റുഡൻറ് പൊലീസ് കേഡറ്റായ പെൺകുട്ടിയോട് ജോസ് യൂണിഫോം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടി യൂണിഫോം നൽകാൻ തയാറാകാത്തതോടെയാണ് മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. മുഖം ഉൾപ്പെടെയുള്ള ഭാഗത്ത് ആസിഡ് വീണ് പൊള്ളിയ പെൺകുട്ടിയെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക്
തിരുവനന്തപുരം: കുടിശിക മൂലം വൈദ്യുതി ബന്ധം വിച്ഛേദിച്ച പട്ടിക വർഗ കുടുംബങ്ങളുടെ കുടിശിക സർക്കാർ ഏറ്റെടുക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രി ഒ.ആർ. കേളു പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. 2025 സെപ്റ്റംബർ 30 വരെയുള്ള കുടിശികയാണ് സർക്കാർ ഏറ്റെടുക്കുക. ഈ വീടുകളിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കാൻ പട്ടികവർഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ എട്ട് ആദിവാസി ഉന്നതികളിലെ വൈദ്യുതീകരണം ഉടൻ പൂർത്തിയാക്കാനും തീരുമാനമായി. അമ്പലപ്പടി, കണ്ടത്തിക്കുടി ആണ്ടവർകുടി എന്നിവിടങ്ങളിൽ ഫെബ്രുവരി
പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുതി ബിൽ കുടിശിക സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിപ്പ് Read More »
കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദിയറിയിച്ച് അതിജീവിതയായ കന്യാസ്ത്രീ. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദിയെന്നും ആവശ്യപ്പെട്ട ആളെ തന്നെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്നും അതിജീവിത പറഞ്ഞു. അഡ്വ. ബി.ജി ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരിക്കുന്നത്. ഇതിൻറെ വിജ്ഞാപനം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം വാർത്താ ചനലിൽ പരസ്യമായി രംഗത്തെത്തിയ കന്യാസ്ത്രീയായ അതിജീവിത, വർഷങ്ങൾ പിന്നിട്ടിട്ടും കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ
തിരുവനന്തപുരം: കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരുക്ക്. തൃശൂർ കൊടകര സഹൃദയ കോളെജിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്ക് പുറപ്പെട്ട എംബിഎ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നാവായിക്കുളം യെദുക്കാട് വച്ചായിരുന്നു അപകടം. ഒരു വിദ്യാർത്ഥിയുടെയും അസിസ്റ്റൻ്റ് പ്രൊഫസറുടെയും നില ഗുരുതരമാണ്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 42 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങറൾ നടക്കുന്നതിനാൽ സർവീസ് റോഡ് വഴി
ഇടുക്കി: തോപ്രാംകുടി പ്രകാശ് കണ്ണൻചിറ ഈപ്പച്ചൻ(89) നിര്യാതനായി. സംസ്കാരം നാളെ(ഞായർ, 18/01/2026) ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് ഇടുക്കി കിളിയാർകണ്ടം(മന്നാത്തറ) ഹോളിഫാമിലിയിൽ. ഭാര്യ അന്നമ്മ ഇടുക്കി നാരകക്കാനം പാലക്കീൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോസിയ എസ്.എസ്.എസ്(അസിസ്റ്റൻ്റ് ജനറൽ സാധു സേവന സഭ), ഫാ. റോബി കണ്ണൻചിറ സി.എം.ഐ(ഡയറക്ടർ, ചാവറ കൾച്ചറൽ സെന്‍റർ ന്യൂഡൽഹി, സെക്രട്ടറി ജനറൽ ഡബ്ല്യൂ.എഫ്.ഐ.ആർ.സി), ഫാ. റോയി കണ്ണൻചിറ സി.എം.ഐ(വികാർ പ്രൊവിൻഷ്യൽ, കാർമ്മൽ പ്രൊവിൻസ്, മൂവാറ്റുപുഴ, കൊച്ചേട്ടൻ ഡി.സി.എൽ, ഡയറക്ടർ ഡി.എഫ്.സി, ഏരിയാ ഡയറക്ടർ
തോപ്രാംകുടി പ്രകാശ് കണ്ണൻചിറ ഈപ്പച്ചൻ നിര്യാതനായി Read More »
കരിമണ്ണൂർ: മുംബൈ സാന്താക്രൂസ് കെ.കെ കോളേജ് ഓഫ് എഡ്യൂക്കേഷൻ റിട്ട. പ്രൊഫസർ കരിമണ്ണൂർ പാറത്താഴത്ത് ജെയിംസ് മൈക്കിൾ(രാജു – 73) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 19/01/2026 തിങ്കൾ ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭൗതീക ശരീരം തിങ്കളാഴ്ച്ച രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. ഭാര്യ സിസിലി മരങ്ങാട്ടുപിള്ളി ഇട്ടിയേക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മെൽഫിൻ ജെയിംസ്, മെൽഷ സെബാസ്റ്റ്യൻ, ജോമൽ ജെയിംസ്. മരുമകൻ സെബാസ്റ്റ്യൻ ജോയി, പുറത്തൂക്കാരൻ(ആലുവ). കൊച്ചുമകൻ: മിഖായേൽ സെബാസ്റ്റ്യൻ.
കൊല്ലൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. ബംഗളൂരു സ്വദേശിയായ പുരുഷോത്തം റെഡ്ഡി നൽകി 10 ടൺ ബസ്മതി അരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ സുരേഷ് ഗോപി ക്ഷേത്രത്തിനു കൈമാറി. നവചണ്ഡികാ ഹോമത്തിലും പങ്കെടുത്തിട്ടാണ് കേന്ദ്ര മന്ത്രി മടങ്ങിയത്. ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്, മരുമകൻ ശ്രേയസ് മോഹൻ എന്നിവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയം ശ്രേയസിൻറെയും വിവാഹ വാർഷിക ദിനത്തിലാണ് കുടുംബത്തോടൊപ്പം
മകളുടെ വിവാഹ വാർഷിക ദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി സുരേഷ് ഗോപി Read More »
പാലാ: ചൊള്ളാനിക്കൽ സി.പി ചന്ദ്രൻ നായർ(76) നിര്യാതനായി. പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗ, മീനച്ചിൽ താലുക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലായിലെ പ്രമുഖമായ ആധാരം എഴുത്ത് ഓഫീസ് ഉടമയുമായിരുന്നു. ഭാര്യ രാധാമണിയമ്മ, വട്ടക്കാനത്തിൽ(പനമറ്റം). മക്കൾ: ലത, സ്മിത, ലക്ഷ്മി. മരുമക്കൾ: സാജു, കമലാലയം, കണിച്ചുകുളങ്ങര(ചേർത്തല), മനോജ്, പുളിക്കകണ്ടം(പാലാ), സനോജ്, കൊല്ലംപറമ്പിൽ(കൂരോപ്പട). ഏക സഹോദരി: ഗീത വേണു, കുറുന്തോട്ടത്തിൽ(ഇ.എ.പി, തൊടുപുഴ). സംസ്കാരം നാളെ രാവിലെ നാളെ(ഞായർ, 18/01/2026) രാവിലെ 11ന്
പാലാ നഗരസഭ മുൻ കൗൺസിലർ സി.പി ചന്ദ്രൻ നായർ നിര്യാതനായി Read More »
പത്തനംതിട്ട: പമ്പ ആശുപത്രിയിൽ ചികിത്സ തേടിയ ശബരിമല തീർത്ഥാടകയുടെ കാലിലെ ബാൻ്റേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് കെട്ടിയതായി പരാതി. തീർത്ഥാടകർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി പമ്പയിൽ ഉള്ള ആശുപത്രിയിലാണ് ഗുരുതരമായ അനാസ്ഥ ഉണ്ടായിരിക്കുന്നത്. നെടുമ്പാശേരി സ്വദേശിയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്. വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് ബാൻ്റേജിനുള്ളിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതെന്നാണ് പ്രീത പറയുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നഴ്സിങ്ങ് അസിസ്റ്റന്‍റ്
പമ്പ ആശുപത്രിയിൽ ഗുരുതര അനാസ്ഥ: സർജിക്കൽ ബ്ലേഡ് ബാൻ്റേജിനുള്ളിൽ വച്ച് കെട്ടി Read More »
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വം ഉത്തരവ്. വാജി വാഹനം ഉൾപ്പെടെയുള്ള വസ്തുക്കളിൽ തന്ത്രിക്ക് അവകാശമില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. 2012ൽ ദേവസ്വം കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം. പുതിയവ സ്ഥാപിക്കുമ്പോൾ പഴയ വസ്തുക്കൾ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിക്കുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണൻറെ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്.
തന്ത്രി കൈവശം വച്ചിരുന്നത് ദേവസ്വത്തിൻ്റെ സ്വത്ത് Read More »
തിരുവനന്തപുരം: നരകത്തീയിൽ വെന്ത് മരിക്കണമെന്ന ശാപവാക്ക് ചൊരിഞ്ഞവർ മാണി സാറിന് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചത് സന്തോഷകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്ത് വർഷത്തിനു ശേഷമുള്ള സർക്കാർ തീരുമാനത്തിന് യു.ഡി.എഫ് നിമിത്തമായതിൽ സന്തോഷം. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ സങ്കടപ്പെടുന്നവർക്ക് സി.പി.എം നേതാക്കൾ ബി.ജെ.പിയിൽ ചേർന്നപ്പോൾ ഒരു സങ്കടവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഷ പോറ്റി പോയതിന്റെ കടം തീർക്കാൻ ഷാനി മോൾ ഉസ്മാൻ സി.പി.എമ്മിൽ ചേരുമെന്ന വ്യാജ പ്രചരണം എ.കെ.ജി സെന്ററിൽ ഇരിക്കുന്നവർ നടത്തുന്നു. ശബരിമലയിൽ
തിരുവനന്തപുരം: കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയവർക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികൾ നൽകി. അതേ സമയം കോൺഗ്രസിലേക്ക് ആരെങ്കിലും വന്നാൽ അവരെ വർഗ വഞ്ചകർ എന്നുവിളിച്ചാക്ഷേപിക്കും ഇത് ഇരട്ടത്താപ്പാണ് .ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചിലവാകില്ല. ഞങ്ങൾ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്റെ പ്രർത്തനങ്ങളിൽ മനം മടുത്ത് ആളുകൾ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മിൽ കമ്യൂണിസമില്ലാത്ത് കൊണ്ട് അവർ പുറത്തുവരുന്നതാണ്. കമ്യൂണിസ്റ്റുകാർക്ക് സിപിഎമ്മിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു.അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങൾ വസ്തുതകൾ മനസിലാക്കുന്നുണ്ടെന്ന കാര്യം
ഇടുക്കി: കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ പുത്തനുണർവ് പകരാൻ കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വാഗമണിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 27 വർഷമായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനം ശ്രദ്ധേയമാണ്. നാടിന്റെ വളർച്ചയിൽ കുടുംബശ്രീ വലിയ പങ്കാണ് വഹിക്കുന്നത്. ഏറ്റവുമൊടുവിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി പദ്ധതിയിലടക്കം കുടുംബശ്രീയെ പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിൽ നിരവധി സ്വദേശികളും വിദേശികളുമായ
ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും കുടുംബശ്രീ പുത്തനുണർവ് പകർന്നു: മന്ത്രി വി.എൻ വാസവൻ Read More »
മലപ്പുറം: വാണിയമ്പലത്ത് റെയിൽവേ ട്രാക്കിനരികിൽ നിന്ന് സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച മുതൽ കാണാതായ പതിനഞ്ചുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരുവാരക്കുണ്ട് ഗവൺമെൻറ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച പെൺകുട്ടി. വ്യാഴാഴ്ച രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തിൽ സംശയം തോന്നിയ 16 വയസുകാരനായ ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഞ്ഞിക്കുഴി: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണായി ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ ചുരുളി ഡിവിഷനിൽ നിന്ന് ജയിച്ച സോന ട്രീസ ജോബിയെ തിരഞ്ഞെടുത്തു. 21-ാം വയസ്സിൽ ആണ് സോന ഈ സ്ഥാനം കരസ്ഥമാക്കിയത്. കളമശേരി സെൻ്റ് പോൾ കോളേജിൽ പഠിക്കുമ്പോൾ യൂണിയൻ തിരഞ്ഞെടുപ്പിൽ സോന വിജയിച്ചിരുന്നു. കെഎസ്‌യു കളമശ്ശേരി യൂണിറ്റ് ഭാരവാഹിയാണ്. തുടർന്ന് സ്വന്തം നാട്ടിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കി ബ്ലോക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തിൻ്റെ ചുരുളി ഡിവിഷനിൽ നിന്നും സോന വിജയം നേടി.
കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയില്ലെന്ന് നേതാക്കൾ. യു.ഡി.എഫിലേക്ക് ഇല്ലെന്നും നേതാക്കൾ ആവർത്തിച്ചു. മുന്നണി മാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രതികരിച്ചതിനപ്പുറം ഒന്നും പറയാനില്ലെന്നും റോഷി അഗസ്റ്റിൻ അടക്കമുള്ള നേതാക്കൾ പ്രതികരിച്ചു. കേരള കോൺഗ്രസ് എമ്മിൻ്റെ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം. പാർട്ടിയുടെ വളർച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നത്. പാർട്ടിയിൽ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല. ഇപ്പോൾ കോൺഗ്രസിനുണ്ടായത് മനംമാറ്റമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. മുന്നണി മാറ്റം സ്റ്റിയറിങ്ങ് കമ്മിറ്റി
യു.ഡി.എഫിലേക്ക് ഇല്ലെന്ന് കേരള കോൺഗ്രസ് എം നേതാക്കൾ Read More »
അറക്കുളം: മൂലമറ്റം സെൻ്റ്. ജോസഫ്‌സ് കോളേജ് ഓട്ടോണോമസും സെന്റ് ജോസഫ്സ് അക്കാഡമി ഫോർ ഹയർ എഡ്യൂകേഷൻ ആൻഡ് റിസേർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന Trionza – 2K26 എന്ന ദേശീയ വിദ്യാഭ്യാസ ഫെസ്റ്റ് ആരംഭിച്ചു. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മാനേജർ റവ. ഡോ. തോമസ് പുതുശേരി സി.എം.ഐ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ്, അറക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.എ വേലുക്കുട്ടൻ,
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സന്നിധാനത്തെ ഓഫിസിൽ ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ വിജിലൻസ് പരിശോധന. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിർദേശ പ്രകാരം വിജിലൻസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസിന്‍റെ മിന്നൽ പരിശോധന. കെഎസ്ഇബി ഉദ‍്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലും അടക്കം സംസ്ഥാന വ‍്യാപകമായാണ് പരിശോധന നടക്കുന്നത്. എസ്പി മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല. പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് നേരത്തെ വ‍്യക്തമാക്കിയിരുന്നു. ശാന്തിക്കാരും
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് പരിശോധന Read More »
വയനാട്: മുതിര്‍ന്ന സിപിഎം നേതാവും പൂതാടി ഗ്രാമപഞ്ചായത്ത് അംഗവുമായ എ.വി. ജയന്‍ പാര്‍ട്ടി വിട്ടു. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് പാർട്ടി വിടുന്നതെന്നും എ.വി. ജയന്‍ പ്രതികരിച്ചു. ജില്ലാ സമ്മേളനം കഴിഞ്ഞതുമുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനമാണ് തനിക്കെതിരേ ആയുധമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 35 കൊല്ലം
വയനാട് സി.പി.എമ്മില്‍ പൊട്ടിത്തെറി Read More »
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരേ പരാതി നൽകിയ മൂന്നാമത്തെ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. തന്നെ വ്യക്തപരമായി അധിക്ഷേപിക്കാനാണ് ഫെനി നൈനാൻ ശ്രമിക്കുന്നതെന്ന് അതിജീവിത ആരോപിക്കുന്നു. കൂടുതൽ അതിജീവിതമാർ മുന്നോട്ട് വരാതിരിക്കാൻ വാലും തലയുമില്ലാത്ത ചാറ്റ് പ്രചരിപ്പിക്കുകയാണെന്നും അതിജീവിത ആരോപിക്കുന്നു. വാലും തലയുമില്ലാത്ത ചാറ്റാണ് പുറത്തു വന്നത്. 2025 ഓഗസ്റ്റിലാണ് രാഹുലിനെക്കുറിച്ചുള്ള വാർത്ത പുറത്തു വരുന്നത്. വ്യക്തത വരുത്താനാണ് രാഹുലിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. അടൂരിലേക്ക് വരരുതെന്നും പാലക്കാട്ടേക്ക് എത്തണമെന്നും പറഞ്ഞു. പിന്നീട് കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരേ പരാതി നൽകിയ മൂന്നാമത്തെ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത് Read More »
ഇടുക്കി: വാഴത്തോപ്പ് തൊട്ടിയിൽ റ്റി.റ്റി തോമസ്(അപ്പച്ചൻ – 82) നിര്യാതനായി. സംസ്കാരം ശുശ്രൂഷകൾ 17/01/2026 ശനി ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ആരംഭിച്ച് വാഴത്തോപ്പ് സെൻ്റ് ജോർജ്ജ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ മേരി രാജാക്കാട് പതിപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി തോമസ്, ഷാജി തോമസ്(യു.കെ), സാം തോമസ്(യു.കെ), ഷാരോൺ തോമസ്(മെഡിക്കൽ കോളേജ്, ഇുക്കി). മരുമക്കൾ: റെജി, വാഴക്കാലായിൽ(കാഞ്ചിയാർ), ഷൈജ, വേങ്ങച്ചുവട്ടിൽ, ചങ്ങനാശ്ശേരി(യു.കെ), സിനി, പൗവ്വത്തിൽ, മരിയാപുരം(യു.കെ), ജോസഫ്, പുലിക്കാട്ടിൽ(ആലപ്പുഴ). ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്. റേഷൻ വ്യാപാരി, കോൺഗ്രസ്സ്
വാഴത്തോപ്പ് തൊട്ടിയിൽ റ്റി.റ്റി തോമസ് നിര്യാതനായി Read More »
തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു(19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരൂവിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐ.റ്റി.സി വിദ്യാർത്ഥിയാണ്.
തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു Read More »
തൃശൂർ: കേച്ചേരി – അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയിൽ മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 പേർക്ക് പരുക്ക്. ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞു. ബസിലുള്ളവർക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുമായ പരുക്കില്ല. വെള്ളിയാഴ്ച പുലർച്ചെ 5.10 നാണ് അപകടം നടന്നത്. ബൈപാസിലൂടെ എത്തിയ ബസും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാനപാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശ്ശൂരും ഉണ്ട്. ഹൈസ്കൂൾ വിഭാഗം നാടകമടക്കം പല മത്സരങ്ങളും വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. മൂന്നാം ദിനം വേദികൾ ഉണരുമ്പോൾ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പിടിയാണ് ആദ്യ മത്സരയിനം. ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങിയാർ കൂത്ത് തുടങ്ങി നിരവധി മത്സരങ്ങളും ഇന്ന് നടക്കും.
സ്കൂൾ കലോത്സവം, കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം Read More »