Timely news thodupuzha

January 2026

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണം വിട്ട് സ്റ്റീൽ കവാടം ഇടിച്ചുതകർത്തു

ഗുരുവായൂർ: ഗുരുവായൂർ‌ അമ്പലത്തിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണംവിട്ട് മുന്നിലെ സ്റ്റീൽ കവാടം ഇടിച്ചുതകർത്തു. നടപ്പുരയിലൂടെ ഭക്തർ നടന്നുപോകുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല. കോഴിക്കേട്ട് നിന്നെത്തിയ കാറാണ് ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സ്റ്റീൽ‌ കവാടത്തിൽ ഇടിച്ചത്. കിഴക്കേ നടയിലെ വാഹന പൂജാ ചടങ്ങ് കഴിഞ്ഞ് കാർ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. കാറിൻറെ മുൻ വശച്ചും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേടായ കവാടം നേരെയാക്കിനൽകുമെന്ന് വാഹനയുടമ പറഞ്ഞു. തിങ്കളാഴ്ച ദേവസ്വത്തിൻറെ മരാമത്തുവിഭാഗം ഉദ്യോഗസ്ഥരെക്കണ്ട് അറ്റകുറ്റപ്പണിക്കുള്ള ദേവസ്വത്തിൽ അടക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണം വിട്ട് സ്റ്റീൽ കവാടം ഇടിച്ചുതകർത്തു Read More »

എസ്.എസ്.എൽ.സി പരീക്ഷയുടെ അമ്പതാം വാർഷികാഘോഷവുമായി തട്ടക്കുഴ ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി

തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷയുടെ അമ്പതാം വാർഷികാഘോഷവുമായി തട്ടക്കുഴ ഗവൺമെന്റ് ഹൈസ്കൂളിലെ 1975 – 1976 കാലഘട്ടത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് പൂർവ്വ വിദ്യാർത്ഥി സം​ഗമം നടത്തി. കഴിഞ്ഞ ദിവസം അന്തരിച്ച, സ്കൂളിലെ അധ്യാപികയായിരുന്ന അമ്മുക്കുട്ടി അമ്മാളിനും പ്രിയപ്പെട്ട സഹപാഠിയും സുഹൃത്തും ആയിരുന്ന അകാലത്തിൽ മരിച്ച വാഴാങ്കൽ മാത്യുവിനും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. പഴയ പ്രാർത്ഥന ഗാനാലാപനത്തോടുകൂടി ആരംഭിച്ച് പൂർവ്വകാല കഥകൾ പറഞ്ഞ് പാട്ടുകൾ പാടി ഏറെ നേരം അവരവിടെ ചിലവഴിച്ചു. ജൂബിലി വർഷം

എസ്.എസ്.എൽ.സി പരീക്ഷയുടെ അമ്പതാം വാർഷികാഘോഷവുമായി തട്ടക്കുഴ ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി Read More »

മലപ്പുറത്ത് എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് നൂറുകണക്കിന് ആളുകൾ പുറത്ത്

മലപ്പുറം: ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ എസ്ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തായി. മൂർക്കനാട് പഞ്ചായത്തിലെ കുളത്തൂർ കുറുപ്പത്താലിലെ 205 ആം ബൂത്തിൽ നിന്ന് 500 ലധികം പേരാണ് പുറത്തായത്. തിരുന്നാവായ പഞ്ചായത്തിലെ അജിതപ്പടിയിലെ 181 ആം ബൂത്തിലെ 538 പേരും തൃപ്പങ്ങോട് പഞ്ചായത്തിലെ പെരിന്തല്ലൂർ 62 ആം ബൂത്തിൽ 298 പേരും പുറത്തായി. ബിഎൽഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയിൽ‌ നിന്ന് പുറത്താകാൻ കാരണമെന്നാണ് ആരോപണം. കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലും സമാനമായ സംഭവം നടന്നിരുന്നു. ബിഎൽഒയുടെ

മലപ്പുറത്ത് എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് നൂറുകണക്കിന് ആളുകൾ പുറത്ത് Read More »

ഗുണ്ടാത്തലവൻ്റെ മോചനം പടക്കം പൊട്ടിച്ച് ആഘോഷിച്ചു ജയിൽ വാർഡന് സസ്പെൻഷൻ

പനാജി: ഗുണ്ടാത്തലവൻ ജയിൽമോചിതനായപ്പോൾ പടക്കം പൊട്ടിച്ചും മദ്യം ഒഴുക്കിയും ആഘോഷിച്ച ജയിൽ വാർഡനെ സസ്പെൻഡ് ചെയ്ത് ഗോവ ജയിൽ അധികൃ‌തർ. കോൾവാലേ സെൽട്രൽഡ ജയിലിലെ വാർഡനായ ലക്ഷ്മൺ പാഡ്‌ലോസ്കറിനെയാണ് സസ്പെൻഡ് ചെയ്തത്. അമോഗ് നായിക് എന്ന കുപ്രസിദ്ധനായ കുറ്റവാളിയുടെ ജയിൽ മോചനമാണ് ലക്ഷ്മൺ ആഘോഷിച്ചത്. നായിക്കിൻറെ സംഘാംഗങ്ങൾക്കൊപ്പം മദ്യം ചീറ്റിച്ചാണ് ലക്ഷ്മൺ ആഘോഷങ്ങളിൽ പങ്കാളിയായത്. ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നായിക്കിൻറെ തോളിൽ ചേർത്തു പിടിച്ചിരിക്കുന്ന ലക്ഷ്മണിൻറെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവം വിവാദമായതിനു പിന്നാലെ ലക്ഷ്മണിനെ

ഗുണ്ടാത്തലവൻ്റെ മോചനം പടക്കം പൊട്ടിച്ച് ആഘോഷിച്ചു ജയിൽ വാർഡന് സസ്പെൻഷൻ Read More »

പറമ്പിലെ പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടർന്ന് ഒരാൾ മരിച്ചു

കൊല്ലം: പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ ദേഹത്തേക്ക് തീ പടർന്ന് മധ്യവയസ്കൻ മരിച്ചു. കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയിലാണ് ദാരുണ സംഭവമുണ്ടായത്. കാവനാട് കഞ്ഞിമേൽശേരി സ്വദേശിയായ ദയാനിധി ഷാനാണ്(55) മരിച്ചത്. തീ അണയ്ക്കാനുള്ള സഹായത്തിനായി ഷാൻ അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു. കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയിൽ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടർന്നുപിടിച്ചതോടെ ഇയാൾ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാൽ,

പറമ്പിലെ പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടർന്ന് ഒരാൾ മരിച്ചു Read More »

തൊടുപുഴയിൽ വെള്ളി മൂങ്ങ

തൊടുപുഴ: സബ് സ്റ്റേഷ്നടുത്ത് മാവിൻ കൊമ്പിൽ വെള്ളിമൂങ്ങയെ കണ്ടെത്തി. സമീപത്തെ മുഴുത്തേറ്റ് ജോസഫ് എന്നയാളുടെ വീടിന്റെ ടെറസിലേക്കും ഇത് പറന്നിരുന്നു. പിന്നീട് വെള്ളി മൂങ്ങയെ കാക്ക കൊത്തി ഓടിച്ചു വിട്ടു. വനം വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ വന്നെങ്കിലും മുങ്ങയെ പിടികൂടാൻ കഴിഞ്ഞില്ല.

തൊടുപുഴയിൽ വെള്ളി മൂങ്ങ Read More »

ഉടുമ്പന്നൂർ മഞ്ചിക്കല്ലിൽ കാട്ടുപോത്തിൻ്റെ ആക്രമണം

ഉടുമ്പന്നൂർ: മഞ്ചിക്കല്ലിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മഞ്ചിക്കല്ല് കൂവക്കാട്ടിൽ മുരളി, പുരയിടത്തിൽ സാബു എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചേ 3.30 ഓടെയാണ് സംഭവം നടന്നത്. റബർ ടാപ്പിങ്ങിനായി പോകുന്നതിനിടയിലാണ് ഇരുവർക്കും നേരെ ആക്രമണം ഉണ്ടായത്. കൈക്ക് പൊട്ടലേറ്റ മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കാട്ടു പോത്തിനെ കണ്ടെത്താൻ സാധിച്ചില്ല.

ഉടുമ്പന്നൂർ മഞ്ചിക്കല്ലിൽ കാട്ടുപോത്തിൻ്റെ ആക്രമണം Read More »

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻ്റിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചല തന്ത്രിയെ ജനറൽ ആശുപത്രിയിലെ ഡോക്റ്റർ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും ഡോക്റ്റര്‍ അറിയിച്ചു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി Read More »

ഉപ്പുതറയിലെ രജനി കൊലക്കേസിൽ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറയിൽ രജനിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭർത്താവ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി ആറിനാണ് രജനിയെ വീട്ടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ ഭർത്തവാണ് പ്രതിയെന്നായിരുന്നു പൊലീസിൻറെ നിഗമനം. രജനിയുടെ മരണത്തിന് പിന്നാലെ പൊലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണി ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉപ്പുതറയിലെ രജനി കൊലക്കേസിൽ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

ഒഡീശയിൽ വിമാനാപകടത്തിൽ ആറ് പേർക്ക് പരുക്ക്

റൂർക്കല: ഒഡീശയിൽ സ്വകാര‍്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒഡീശയിലെ ഭുവനേശ്വറിൽ നിന്നും റൂർക്കലയിലേക്ക് പോയ സെസ്ന 208 കാരവൻ വിമാനമാണ് ശനിയാഴ്ചയോടെ അപകടത്തിൽപ്പെട്ടത്. രണ്ടു പൈലറ്റുമാരും 4 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട വിഡിയോയിൽ സംഭവസ്ഥലത്ത് ഫയർ ഉദ‍്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നത് കാണാം.

ഒഡീശയിൽ വിമാനാപകടത്തിൽ ആറ് പേർക്ക് പരുക്ക് Read More »

ജില്ലാ കൃഷി തോട്ടത്തിനെതിരെ ഗുരുതര ആരോപണം

ഇടുക്കി: അരിക്കുഴയിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷി തോട്ടത്തിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ജില്ലാ പഞ്ചായത്തും വാർഡ് മെമ്പറുമാരും തൊഴിലാളി സംഘടനകളും പറയുന്ന വാക്കുകൾക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നത്. പണികൾ നടക്കാത്തത് ചൂണ്ടികാണിക്കുമ്പോൾ ഇവിടെ നഷ്ടം വന്നാലും നഷ്ടം വന്നാലും നിങ്ങൾ അന്വോഷിക്കേണ്ട എന്ന നിലപാടാണ് സൂപ്രണ്ടിൻ്റേത്. ധാർഷ്ട്യത്തോടെയുള്ള സംസാരമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് തൊഴിലാളികൾ പറയുന്നു… കുടിവെള്ളം ലഭിക്കാത്ത ഒരു സാഹചര്യമാണ് നിലവിൽ. ഇവിടിയുള്ള കിണർ നന്നാക്കുന്നതിനു ഒന്നും ഇതുവരെ ശ്രമിച്ചിട്ടില്ല. പൊതുജനങ്ങൾക്ക് ഫാമിലെ ഉൽപ്പന്നങ്ങൾ

ജില്ലാ കൃഷി തോട്ടത്തിനെതിരെ ഗുരുതര ആരോപണം Read More »

സി.പി.എം മുൻ എം.എൽ.എ എസ് രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്

മൂന്നാർ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടത്തുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സിപിഎമ്മിൻ നിന്ന് രാജേന്ദ്രനെ സസ്പെഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് പാർട്ടിയുമായി രാജേന്ദ്രൻ ഇടിഞ്ഞു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു.

സി.പി.എം മുൻ എം.എൽ.എ എസ് രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് Read More »

മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ കൂടി അധ്യാപകനെതിരെ മൊഴി നൽകി

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ കൂടി അധ്യാപകനെതിരേ മൊഴി നൽകി. കൂടുതൽ വിദ്യാർഥികൾക്കും ഇത്തരത്തിൽ സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു. സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനാണ് നീക്കം. സിഡബ്ല്യുസിയുടെ കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തുമെന്നും ആദ്യഘട്ട കൗൺസിലിങ്ങിൽ ഏഴ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരേ മൊഴി നൽകിയതെന്നും സിഡബ്ല്യുസി ചെയർമാൻ പ്രതികരിച്ചു. മൊഴി നൽകിയ ഏഴ് കുട്ടികളിൽ അഞ്ച് കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ

മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ കൂടി അധ്യാപകനെതിരെ മൊഴി നൽകി Read More »

വെനസ്വേലൻ എണ്ണ ഇന്ത്യക്ക് വിൽക്കാമെന്ന് അമേരിക്ക

വാഷിങ്ങ്ടൺ: ഇന്ത്യക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറാണെന്ന് അമെരിക്കൻ വൈറ്റ് ഹൗസ്. പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കു വ്യാപാരം. ഒട്ടുമിക്ക രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറാണെന്ന് ഊർജ സെക്രട്ടറി ക്രിസ്ഫറ്റർ റൈറ്റ് പറഞ്ഞു. നിലവിൽ സംഭരിച്ചിട്ടുള്ള 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വെനസ്വേലൻ എണ്ണ വിപണനം ചെയ്യാൻ അമെരിക്കയുടെ പദ്ധതി. യുഎസ് ഉപരോധം ആരംഭിക്കുന്നതിന് മുന്നേ വെനസ്വേലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളായിരുന്നു ഇന്ത്യ. സംസ്കരണശാലകൾക്ക് ആവശ്യമായ വലിയ അളവിലാണ്

വെനസ്വേലൻ എണ്ണ ഇന്ത്യക്ക് വിൽക്കാമെന്ന് അമേരിക്ക Read More »

പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനില്ല

തിരുവനന്തപുരം: സർക്കാരിൻ്റെ പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനുണ്ടാവില്ല. തുടർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എക്സൈസ് മന്ത്രി എം.ബി രാജേഷ് നിർദേശിച്ചു. ബെവ്കോ എംഡിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ ബവ്കോ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച നിർദേശങ്ങൾക്കൾക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മേനോൻപാറയിലെ പ്ലാൻറിൽ നിന്നാണ് പുതിയ ബ്രാൻഡി പുറത്തിറങ്ങുന്നത്. എന്നാൽ ബെവ്കോയുടെ നടപടി വ്യാപക വിമർ‌ശനത്തിനാണ് വഴിവച്ചത്. മദ്യനയത്തിന് വിരുദ്ധമെന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി

പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനില്ല Read More »

മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. മണപ്പുറം ഫിനാൻസിൻറെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് മോഹൻലാലിനെതിരേ പരാതി ഉയർന്നത്. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകുമെന്നായിരുന്നു മോഹൻലാൽ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം. എന്നാൽ, വായ്പ തിരിച്ചടച്ച് പണയം എടുത്തു മാറ്റാൻ എത്തിയപ്പോൾ കമ്പനി ഉയർന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാരുടെ ആക്ഷേപം. പരസ്യത്തിലെ വാഗ്ദാനം വിശ്വസിച്ചാണ് തങ്ങൾ വായ്പ എടുത്തതെന്നും അതിനാൽ സേവനച്ചിലെ പിഴവിന് താരത്തിന് ഉത്തരവാദിത്വമുണ്ടെന്നും പരാതിയിൽ

മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി Read More »

ബാം​ഗ്ലൂരിൽ വിവാഹാലോചന നടത്തിയില്ലെന്ന കാരണത്താൽ അച്ഛനെ കൊലപ്പെടുത്തി മകൻ

ബാം​ഗ്ലൂർ: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ വിവാഹാലോചന നടത്താത്തതിൻറെ പേരിൽ 36 വയസ്സുകാരൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. കർഷകനായ സന്നനിഗപ്പയെയാണ്(65) മകൻ നിംഗരാജ കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനായില്ല. നിംഗരാജ തൊഴിൽരഹിതനാണ്. ജോലി ഒന്നും ചെയ്യാതെ അലസമായി ജീവിക്കുന്ന മകനെ കർഷകനായ സന്നനിഗപ്പ ചോദ്യം ചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ അതിന് തയ്യാറായിരുന്നില്ല. എന്നാൽ അതേസമയം പ്രായമായിട്ടും തനിക്ക് വിവാഹാലോചന നടത്താത്തതിൻറെ നിംഗരാജ അച്ഛനുമായി

ബാം​ഗ്ലൂരിൽ വിവാഹാലോചന നടത്തിയില്ലെന്ന കാരണത്താൽ അച്ഛനെ കൊലപ്പെടുത്തി മകൻ Read More »

ദ്വാരപാലക ശിൽപ്പ കേസിലും കണ്ഠര് കുടുങ്ങിയേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങിയേക്കും. ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നെന്നും സ്വർണം ചെമ്പാക്കിയ മഹസ്സറിൽ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാന്വലിൽ തന്ത്രിയുടെ കടമകൾ വ്യക്തമാണെന്നും അസി.കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങൾ തന്ത്രിക്കുമുണ്ടെന്നും

ദ്വാരപാലക ശിൽപ്പ കേസിലും കണ്ഠര് കുടുങ്ങിയേക്കും Read More »

രാമക്കൽമേട് ഭാഗത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി

നെടുങ്കണ്ടം: കല്ലാർ സെക്ഷനിലെ രാമക്കൽമേട് ഭാഗത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. പുതുവേലിൽ അശ്വതി ഭവൻ അംബുജാക്ഷൻ എന്നയാളുടെ വീടിനോട് ചേർന്ന കൃഷി സ്ഥലത്ത് കണ്ടെത്തിയ പെരുമ്പാമ്പിനെ കുമളി റേഞ്ചിലെ കല്ലാർ സെക്ഷൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ പിടികൂടി തമിഴ്നാട് വന മേഖലയിൽ എത്തിച്ച് തുറന്നുവിട്ടു. കല്ലാർ സെക്ഷൻ പോസ്റ്റിലെ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പിടിച്ചത്.

രാമക്കൽമേട് ഭാഗത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി Read More »

കോഴിക്കോട്ട് സ്കൂൾ ബസ് കടന്നു പോയതിന് പിന്നാലെ സ്ഫോടനം

കോഴിക്കോട്: നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോയതിന് പിന്നാലെ സ്ഫോടനം. ബസ് കയറിയപ്പോൾ ഏറുപടക്കം പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാദാപുരം പുറമേരി ആറാംപള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50 ഓടെ സ്ഫോടനം നടന്നത്. ബസിൻറെ ടയർ റോഡിൽ കിടന്ന വസ്തുവിൽ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ബസിൻറെ ടയറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കോഴിക്കോട്ട് സ്കൂൾ ബസ് കടന്നു പോയതിന് പിന്നാലെ സ്ഫോടനം Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുകയാണ്. ദൈവതുല്യൻറെ നിർദേശപ്രകാരമാണ് തെറ്റ് ചെയ്തതെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. ആ ദൈവതുല്യൻ കണ്ഠര് രാജീവര് ആണെന്നാണ് വിവരം. പോറ്റിക്ക് വാതിൽ തുറന്ന് നൽകിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നയാളെന്ന നിലയിൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌ Read More »

ജനനായകന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ചിത്രത്തിന് റിലീസ് അനുമതി നൽകിയത്. U/A സർട്ടിഫിക്കറ്റ് നൽ‌കാനും കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർപേഴ്സൻറെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു. അതേസമയം, വിഷയത്തിൽ സെൻസർ ബോർഡ് അടുത്തദിവസം സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും റിപ്പോർട്ടുണ്ട്. സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. സെൻസർ ബോർഡ്

ജനനായകന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈക്കോടതി Read More »

കപ്പൽ അപകടത്തിൽ എം.എസ്‌.സി കമ്പനി നഷ്ടപരിഹാര തുക കെട്ടിവച്ചു

എറണാകുളം: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ കമ്പനി നഷ്ടപരിഹാര തുക കെട്ടിവച്ചു. 1,227.62 കോടി രൂപയാണ് കപ്പൽ കമ്പനി കെട്ടിവച്ചത്. കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുക സെക‍്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവയ്ക്കാൻ എംഎസ്‌സി കമ്പനിയോട് കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ നീക്കം. നേരത്തെ 9,531 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ‍്യപ്പെട്ടിരുന്നത്. എന്നാൽ ഈ വാദത്തെ എംഎസ്‌സി കമ്പനി കോടതിയിൽ എതിർക്കുകയും തുടർന്ന് സർക്കാരിൻറെ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന്

കപ്പൽ അപകടത്തിൽ എം.എസ്‌.സി കമ്പനി നഷ്ടപരിഹാര തുക കെട്ടിവച്ചു Read More »

തൃശൂരിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തൃശൂർ: കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കാവിലക്കാട് സ്വദേശിക്കളായ പ്രണവ്(26), ജിഷ്ണു(27) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരുകയായിരുന്ന ഇവർ പനങ്ങായി ഇറക്കത്തിൽവെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

തൃശൂരിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു Read More »

കേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി വിവിധ ട്രെയിനുകൾക്ക് 15 സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിലെ യാത്രക്കാർക്ക് ഇതു ഗുണകരമാകും. യാത്രക്കാരുടെ തിരക്കും പ്രാദേശികമായ ആവശ്യങ്ങളും കണക്കിലെടുത്താണ് നടപടി. കരുനാഗപ്പള്ളി, ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ കൂടുതൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിച്ചത് ദിവസേനയുള്ള യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാണ്. വരും ദിവസങ്ങളിൽ തന്നെ പുതിയ സ്റ്റോപ്പുകൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പ്രധാന

കേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം Read More »

പാലക്കാട് അഞ്ച് വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മ അറസ്റ്റിൽ

പാലക്കാട്: അഞ്ചു വയസുള്ള കുട്ടിയെ പൊള്ളലേൽപ്പിച്ച രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്‌. കഞ്ചിക്കോട് താമസമാക്കിയ നേപ്പാൾ സ്വദേശി നൂർ നാസറാണ്(35) അറസ്റ്റിലായത്. നൂർ നാസറിൻറെ ഭർത്താവ് മുഹമ്മദ് ഇംതിയാസ് ബിഹാർ സ്വദേശിയാണ്. കുടുംബം അഞ്ചുമാസം മുൻപാണ് കഞ്ചിക്കോട് താമസമാക്കിയത്. ജനുവരി രണ്ടിനാണ് കുട്ടിയെ പൊള്ളൽ ഏൽപ്പിച്ചത്. അങ്കണവാടിയിൽ പഠിക്കാനെത്തിയ കുട്ടി മൂത്രമൊഴിക്കാൻ പോയപ്പോൾ ശരീരത്തിലെ പാടുകൾ കണ്ട് അധ്യാപിക പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അമ്മ ചട്ടുകം ഗ്യാസ് അടുപ്പിൽവെച്ച് ചൂടാക്കി

പാലക്കാട് അഞ്ച് വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മ അറസ്റ്റിൽ Read More »

കർണാടകയിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് നാല് മരണം

ബാംഗ്ലൂർ: കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ശബരിമല തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.

കർണാടകയിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് നാല് മരണം Read More »

മുഖ്യമന്ത്രിക്കെതിരെ ദീപിക ദിനപത്രം

കൊച്ചി: കേരളത്തിലെ ക്രൈസ്തവർ പോഴൻമാരെന്നാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തൽ. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. റിപ്പോർട്ട് നടപ്പാക്കിയത് ഒരു ക്രിസ്ത്യാനി പോലും അറിഞ്ഞിട്ടില്ല. കമ്മീഷൻറെ എതൊക്കെ ശുപാർശകൾ എവിടെയാണ് നടപ്പാക്കിയതെന്ന് അറിയാൻ ക്രൈസ്തവർക്ക് അവകാശമുണ്ടെന്നും ഇതിൽ പറയുന്നു. ഒരു സമുദായത്തെ ഇതുപോലെ ഇരുട്ടിൽ നിർത്തിയതിന് രാജ്യത്ത് വെറേ ഉദാഹരണമില്ല. നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുന്ന 220 ശുപാർശകൾ ക്രൈസ്തവ സമൂഹത്തിൽ ഒരുമാറ്റവും ഉണ്ടാക്കിയിട്ടില്ല. ക്രൈസ്തവരോടുള്ള സർക്കാരിൻറെ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. ജെ.ബി

മുഖ്യമന്ത്രിക്കെതിരെ ദീപിക ദിനപത്രം Read More »

കുടുംബശ്രീ സൃഷ്ടിക്കുന്നത് വലിയ മാറ്റങ്ങള്‍: എം.എം മണി എം.എല്‍.എ

ഇടുക്കി: കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് എം.എം മണി എംഎല്‍എ. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ 27ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ അടുക്കളയിലും അരങ്ങത്തും ഒരുപോലെ പ്രവര്‍ത്തിക്കുന്നവരാണ്. സ്ത്രീകള്‍ അബലകള്‍ അല്ല ശക്തരാണെന്നും കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകള്‍ക്കിടയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തുന്ന പഞ്ചായത്താണ് ബൈസണ്‍വാലിയെന്നും സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരുന്നതില്‍ കുടുംബശ്രീയ്ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ എ. രാജ

കുടുംബശ്രീ സൃഷ്ടിക്കുന്നത് വലിയ മാറ്റങ്ങള്‍: എം.എം മണി എം.എല്‍.എ Read More »

സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പോലീസിന്റെ പങ്ക് വലുത്: ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലയിൽ വുമൺ സേഫ്റ്റി ഡിവിഷൻ തുടങ്ങി

ഇടുക്കി: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പോലീസ് സമൂഹത്തിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. ജില്ലയിൽ പുതുതായി രുപീകരിച്ച വുമൺ സേഫ്റ്റി ഡിവിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. കേരള പോലീസ് വലിയ മാറ്റങ്ങൾക്ക് വിധേയമായ സേനയാണ്. കൃത്യനിർവ്വഹണത്തിനുപരി സഹാനുഭൂതിയോടെ കാര്യക്ഷമമായി സാമൂഹികസുരക്ഷ മുൻ നിർത്തി പ്രവർത്തിക്കുന്ന വിഭാഗമാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സാമൂഹിക സുരക്ഷാ മിഷൻ, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തണം. വനിതകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ

സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പോലീസിന്റെ പങ്ക് വലുത്: ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലയിൽ വുമൺ സേഫ്റ്റി ഡിവിഷൻ തുടങ്ങി Read More »

തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ പൂച്ചകളെ പ്രോത്സാഹിപ്പിച്ചാൽ മതിയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ വീണ്ടും മൃഗസ്നേഹികൾക്കെതിരേ പരിഹാസവുമായി സുപ്രീം കോടതി. നായകളും പൂച്ചകളും ശത്രുക്കളാണ്. അതിനാൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ പരിഹാസം. രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. അതേസമയം. തെരുവുനായകളെ നീക്കുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് മൃഗസ്നേഹികളുടെ വാദം. കടിക്കാൻ വരുന്ന തെരുവുനായയ്ക്ക് കൗൺസിലിങ് കൊടുക്കാൻ പറ്റുമോ എന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ചികിത്സയെക്കാൾ പ്രതിരോധമാണ് നല്ലതെന്നും സുപ്രീം കോടതി പറഞ്ഞു. ആളുകളെ കടിക്കുന്നത് കൂടാതെ റോഡുകളിൽ നായ്ക്കളുണ്ടാക്കുന്ന

തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ പൂച്ചകളെ പ്രോത്സാഹിപ്പിച്ചാൽ മതിയെന്ന് സുപ്രീം കോടതി Read More »

ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവ്വേ നടത്തണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവെ നടത്താൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. സർവേ നടത്തിയ ശേഷം അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കണമെന്നും കോടതി ഉത്തരവിട്ടു. സയിദ് ഇലാഹി മസ്ജിദിൻറെ കമ്മ്യൂണിറ്റി സെൻററടക്കം ഇടിച്ചു നിരത്താൻ ഹർജി നൽകിയത് സംഘ്പരിവാർ അനുകൂല എൻജിഒ സേവ് ഇന്ത്യ ഫൗണ്ടേഷനാണ്. ഡൽഹി തുർക്ക്മാൻ ഗേറ്റിലെ സയിദ് ഇലാഹി മസ്ജിദിൻറെ പരിസരം ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഉത്തരവിട്ടത്. രണ്ട് മാസത്തിനകം സർവേ നടത്തി നടപടി സ്വീകരിക്കാനാണ്

ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവ്വേ നടത്തണമെന്ന് ഡൽഹി ഹൈക്കോടതി Read More »

കേരളത്തിലെ നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ല കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട എന്നി കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങി. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്നാണ് ലക്ഷ്യമിടുന്നതെന്ന് സന്ദേശത്തിലുണ്ട്. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം നടത്തുമെന്നും സന്ദേശത്തിലുണ്ട്. മുഹമ്മദ് അസ്ലം

കേരളത്തിലെ നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി Read More »

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സ്വർണക്കൊള്ള കേസ് അന്വേഷണ ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്റ്ററുമായ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. മൂന്നു ദിവസം മുൻപ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങൾ നേരിട്ട ആളാണ് രാധാകൃഷ്ണൻ. ധനകാര്യ വകുപ്പ് നടത്തിയ ആഭ്യന്ത അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരേ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് നിർബന്ധിത വിരമിക്കലിന് നിർദേശിച്ചത്. നിലവിൽ ജമ്മു കശ്മീരിൽ ഡെപ്യൂട്ടി ഡയറക്റ്ററായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ്

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു Read More »

500 ശതമാനം താരിഫ് ഭീഷണിയുമായി ട്രംപ്

ടെക്സസ്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ 500 ശതമാനം തീരുവ ഏർപ്പെടുത്താൻ ഒരുങ്ങി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് . ഇതു സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകി. പുതിയ ബിൽ പ്രകാരം റഷ്യയിൽ നിന്ന് യുറേനിയം അല്ലെങ്കിൽ എണ്ണ, അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കു മേലാണ് 500 ശതമാനം തീരുവ പ്രഖ്യാപിക്കുക. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ പുതിയ ബിൽ ബാധിക്കും. റഷ്യ യുക്രെയ്നിനെതിരേ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനെന്ന പേരിലാണ് പുതിയ

500 ശതമാനം താരിഫ് ഭീഷണിയുമായി ട്രംപ് Read More »

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി‍യായി സുഹൃത്തിൻ്റെ മൊഴി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര കേസിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത് ജോബി ജോസ്. ഒരു പൊതി താൻ അതിജീവിതയ്ക്ക് കൈമാറിയെന്നും അതിനുള്ളിൽ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നുമാണ് ജോബി മോഴി നൽകിയത്. രാഹുലിൻറെയും അതിജീവിതയുടെയും കോമൺ സുഹൃത്താണ് ഇത് തനിക്ക് നൽകിയതെന്നും ജോബിയുടെ മൊഴിയിൽ പറയുന്നു. ജോബിയാണ് തനിക്ക് ഗർഭഛിദ്ര ഗുളിക നൽ‌കിയതെന്നാണ് അതിജീവിതയുടെ മൊഴി. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ മൊഴി. കേസിലെ രണ്ടാം പ്രതിയാണ് ജോബി. അതേസമയം, ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഫോൺ കൈമാറിയില്ലെങ്കിൽ

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി‍യായി സുഹൃത്തിൻ്റെ മൊഴി Read More »

വെനസ്വേല ഇനി മുതൽ വാങ്ങുക അമേരിക്കൻ നിർമിത ഉൽപ്പന്നങ്ങൾ മാത്രമായിരിക്കുമെന്ന് ട്രംപ്

വാഷിങ്ങ്ടൺ: വെനസ്വേല ഇനി മുതൽ വാങ്ങുക അമേരിക്കൻ നിർമിത ഉൽപ്പന്നങ്ങൾ മാത്രം ആയിരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. എണ്ണ ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാവും വ്യാപാര ഇടപാടുകൾ നടക്കുക. ഇരുരാജ്യങ്ങൾക്കും ഉപകാരപ്രദമായ തന്ത്രമായിട്ടാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വെസ്വേലയുടെ ഇലക്‌ട്രിക് ഗ്രിഡ്, ഊർജ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള യന്ത്രോപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്ക് വ്യാപാരം വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസുമായി വ്യാപാരം നടത്താൻ വെനസ്വേല പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് പറഞ്ഞു.

വെനസ്വേല ഇനി മുതൽ വാങ്ങുക അമേരിക്കൻ നിർമിത ഉൽപ്പന്നങ്ങൾ മാത്രമായിരിക്കുമെന്ന് ട്രംപ് Read More »

വി.ഡി സതീശൻ ബിഷപ്പുമാരുമായി ചർച്ച നടത്തി

കൊച്ചി: സിനഡ് നടക്കുന്നതിനിടെ സീറോ മലബാർ സഭ ആസ്ഥാനത്ത് രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി ഒരു മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തി. സ്വകാര്യവാഹനത്തിലാണ് കൂടിക്കാഴ്ചക്ക് പ്രതിപക്ഷനേതാവ് എത്തിയത്. ആറ് ബിഷപ്പുമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്നാണ് വിവരം. താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയേലും തലശേരി ആർച്ച് ബിഷപ്പ് പാംപ്ലാനിയും ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി 9.30 ഓടെ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലാണ് പ്രതിപക്ഷനേതാവ് എത്തിയത്. ചർച്ചയ്ക്ക് ശേഷം

വി.ഡി സതീശൻ ബിഷപ്പുമാരുമായി ചർച്ച നടത്തി Read More »

പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഷൂട്ടിങ്ങ് പരിശീലകന് സസ്‌പെൻഷൻ

ന‍്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയെത്തുടർന്ന് ഇന്ത‍്യൻ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെ സസ്പെൻഡ് ചെയ്തു. ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത‍്യയുടെതാണ് നടപടി. തൻറെ കീഴിൽ പരിശീലനം നടത്തിയ പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. ഇയാൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും എൻആർഎഐ സെക്രട്ടറി രാജീവ് ഭാട്ടീയ പിടിഐയോട് വ‍്യക്തമാക്കി. കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അന്വേഷണം പൂർത്തിയാവുന്നതു വരെ പരീശിലനവുമായി ബന്ധപ്പെട്ട ഒരു

പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഷൂട്ടിങ്ങ് പരിശീലകന് സസ്‌പെൻഷൻ Read More »

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതിൽ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരേ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിൻറെ പകർപ്പാണ് പുറത്തു വന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും അടങ്ങിയതാണ് നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശത്തിലെ പ്രധാന പരാമർശം. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി, ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണെന്നും തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത്

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതിൽ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശം Read More »

ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്; പാപ്പാൻ കസ്റ്റഡിയിൽ

ആലപ്പുഴ: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തിയ സംഭവത്തിൽ സ്വമേധായ കേസെടുത്ത് പൊലീസ്. ഹരിപ്പാട് പൊലീസാണ് പാപ്പാനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 5 മാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് പാപ്പാൻറെ സാഹസം. ഇതിനിടെ കുഞ്ഞ്

ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്; പാപ്പാൻ കസ്റ്റഡിയിൽ Read More »

ലഹരി മാഫിയയുമായി ബന്ധം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊച്ചി: ലഹരി മാഫിയയുമായി ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം കാലടിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുഹീറിനെയാണ് സസ്പെൻഡ് ചെയ്തത്. ലഹരികേസിൽ പെരുമ്പാൂരിൽ നിന്നും അറസ്റ്റിലായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ്നടപടി. ആലുവ റൂറൽ എസ്പിയാണ് ഉത്തരവ് പുറത്തിറക്കിയത്.

ലഹരി മാഫിയയുമായി ബന്ധം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Read More »

വി.ഡി സതീശനെതിരേ വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ യുകെ യാത്രയിൽ ഗുരുതര ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. സ്വകാര്യ സന്ദർശനത്തിനെന്ന് പറഞ്ഞ് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പണപ്പിരിവ് നടത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയതു. ചരിത്രപരമായ സ്ഥലങ്ങൾ സന്ദർശിക്കുക, സ്വകാര്യ ആവശ്യങ്ങൾ നടപ്പാക്കുക എന്നിവയ്ക്കെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാവ് നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് എൻഒസി വാങ്ങുകയും യുകെ യാത്രയ്ക്ക് കേന്ദ്രാനുമതി തേടുകയും ചെയ്തത്. പൊളിറ്റിക്കൽ ക്ലിയറൻസിൽ

വി.ഡി സതീശനെതിരേ വിജിലൻസ് റിപ്പോർട്ട് Read More »

മുണ്ടൻമുടി പള്ളി ജംഗ്ഷനിൽ കലുങ്കിലെ കുഴി; തെങ്ങ് നട്ട് പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകർ

ഇടുക്കി: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ മുണ്ടൻമുടി പള്ളി ജംഗ്ഷനിൽ കലുങ്കിൽ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതകർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നട്ടുകാരുടെ ആക്ഷേപം. ഇതേ തുടർന്നാണ് സാമൂഹിക പ്രവർത്തകർ കുഴിയിൽ തെങ്ങ് നട്ട് പ്രേതിഷേധിച്ചത്.

മുണ്ടൻമുടി പള്ളി ജംഗ്ഷനിൽ കലുങ്കിലെ കുഴി; തെങ്ങ് നട്ട് പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകർ Read More »

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ അപകടത്തിൽ ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ(58) മരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബിന്ദുവിന് പരുക്കേറ്റിട്ടുണ്ട്.

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരിച്ചു Read More »

വ്യക്തി ശുചിത്വത്തോടൊപ്പം ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകണം: ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്

ഇടുക്കി: വ്യക്തി ശുചിത്വത്തോടൊപ്പം ശരിയായ ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, പൈനാവ് യുപി സ്‌കൂൾ, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ന്യൂമാൻ കിൻഡർ ഗാർഡൻ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് ദേശീയ വിര വിമുക്ത ദിനം ആചരിച്ചത്. പൈനാവ് യുപി സ്‌കൂളിൽ സംഘടിപ്പിച്ച

വ്യക്തി ശുചിത്വത്തോടൊപ്പം ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകണം: ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് Read More »