തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷയുടെ അമ്പതാം വാർഷികാഘോഷവുമായി തട്ടക്കുഴ ഗവൺമെന്റ് ഹൈസ്കൂളിലെ 1975 – 1976 കാലഘട്ടത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

കഴിഞ്ഞ ദിവസം അന്തരിച്ച, സ്കൂളിലെ അധ്യാപികയായിരുന്ന അമ്മുക്കുട്ടി അമ്മാളിനും പ്രിയപ്പെട്ട സഹപാഠിയും സുഹൃത്തും ആയിരുന്ന അകാലത്തിൽ മരിച്ച വാഴാങ്കൽ മാത്യുവിനും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്.


പഴയ പ്രാർത്ഥന ഗാനാലാപനത്തോടുകൂടി ആരംഭിച്ച് പൂർവ്വകാല കഥകൾ പറഞ്ഞ് പാട്ടുകൾ പാടി ഏറെ നേരം അവരവിടെ ചിലവഴിച്ചു. ജൂബിലി വർഷം ആഘോഷമാക്കാൻ ഫെബ്രുവരി 22 ന് എല്ലാവരും ചേർന്ന് ഒരു മിനി ടൂറും ആസൂത്രണം ചെയ്തു. തുടർന്ന് അധ്യാപികയായിരുന്ന അമ്മുക്കുട്ടിയുടെയും മറ്റൊരു അധ്യാപിക മേരിക്കുട്ടിയുടെയും ഭവനം സന്ദർശിച്ചു.






