Timely news thodupuzha

logo

ജില്ലാ കൃഷി തോട്ടത്തിനെതിരെ ഗുരുതര ആരോപണം

ഇടുക്കി: അരിക്കുഴയിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷി തോട്ടത്തിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ജില്ലാ പഞ്ചായത്തും വാർഡ് മെമ്പറുമാരും തൊഴിലാളി സംഘടനകളും പറയുന്ന വാക്കുകൾക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നത്. പണികൾ നടക്കാത്തത് ചൂണ്ടികാണിക്കുമ്പോൾ ഇവിടെ നഷ്ടം വന്നാലും നഷ്ടം വന്നാലും നിങ്ങൾ അന്വോഷിക്കേണ്ട എന്ന നിലപാടാണ് സൂപ്രണ്ടിൻ്റേത്. ധാർഷ്ട്യത്തോടെയുള്ള സംസാരമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് തൊഴിലാളികൾ പറയുന്നു…

കുടിവെള്ളം ലഭിക്കാത്ത ഒരു സാഹചര്യമാണ് നിലവിൽ. ഇവിടിയുള്ള കിണർ നന്നാക്കുന്നതിനു ഒന്നും ഇതുവരെ ശ്രമിച്ചിട്ടില്ല. പൊതുജനങ്ങൾക്ക് ഫാമിലെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് വില്പന നടത്തുന്നതിനും നിർമ്മിച്ചിട്ടുള്ള സ്റ്റാൾ പ്രവർത്തന നിലച്ചിട്ട് മൂന്നു മാസങ്ങൾ കഴിഞ്ഞു. ട്രാക്ടർ നന്നാക്കാത്തതുകൊണ്ട് പച്ചക്കറി കൃഷികൾ ചെയ്യുന്നതിനോ പറമ്പ് വൃത്തിയാക്കുന്നതിന് കഴിയാത്ത സാഹചര്യം. പച്ച കപ്പകൾ കൃത്യമായി പറിച്ചു കൊടുക്കാത്തതുകൊണ്ട് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം തേങ്ങ പാകിയത് മൂന്നുമാസം താമസിച്ചാണ് അതുകൊണ്ട് അതും ഒരു നഷ്ടമാകുവാൻ സാധ്യതയുണ്ട്. എല്ലാ ആഴ്ചയിലും കൃത്യമായി ചന്തയിൽ സാധനങ്ങൾ കൊണ്ടു പോയി വിൽക്കുന്നതായിരുന്നു ഇപ്പോൾ അതും നിന്നിരിക്കുകയാണ്. പിഎസ്‌സി വാച്ച്മാരെ കൊണ്ട് നൈറ്റ് ഡ്യൂട്ടി കൃത്യമായി ചെയ്യിക്കാത്തതുകൊണ്ട് തൊഴിലാളികളെ കൊണ്ട് നൈറ്റ് ഡ്യൂട്ടി ചെയ്യിപ്പിക്കുന്നു അവർ പകലും രാത്രിയിലും തുടർച്ചയായി പണിയെടുക്കണമെന്ന വാദമാണ്. തുടർച്ചയായി 24 മണിക്കൂർ വരെ പണിയെടുക്കുന്ന തൊഴിലാളികൾ ശാരീരികവും മാനസികവുമായി വളരെ പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നഴ്സറി ഇവിടെ പ്രവർത്തനം നിലച്ചിരിക്കുകയാണ് പൊതു ജനങ്ങൾക്ക് നല്ല തൈകൾ കൊടുക്കുവാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. കാട് വെട്ടുന്ന മെഷീൻ നന്നാക്കിയിട്ടില്ല ട്രാക്ടർ നന്നാക്കിയിട്ടില്ല. പുഴയുടെ സൈഡിലെ ചെറിയ മോട്ടോർ പ്രവർത്തിക്കുന്നില്ല തൊഴിലാളികളുടെ ആയുധങ്ങൾ കാച്ചിച്ചു കൊടുക്കുവാൻ തയ്യാറാകുന്നില്ല. തൊഴിലാളികൾക്ക് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഫാമിൽ ആടുകളെ വളർത്തുന്നുണ്ട്. ഇതിൽ പല ആടുകളും രോഗം പിടിപെട്ടതാണ്. എന്നാൽ ഇതിനെ വേണ്ട രീതിയിലുള്ള ചികിത്സകൾ നൽകുവാനോ തൊഴിലാളികൾ പലപ്പോഴും പരാതികൾ പറഞ്ഞിട്ടും ഒരു തീരുമാനമായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *