Timely news thodupuzha

logo

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ.ആർ സുകുമാരൻ നായർ അനുസ്മരണം തൂക്കുപാലത്ത് നടന്നു

ഇടുക്കി: ഡി.സി.സി വൈസ് പ്രസിഡൻ്റായിരിക്കെ അന്തരിച്ച നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ ഗ്രാമ പഞ്ചായത്തംഗവും സാമൂഹൃ, സാംസ്കാരിക, സാമുദായിക മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.ആർ സുകുമാരൻ നായരുടെ ആറാം ചരമവാർഷികദിനം വിവിധ പരിപാടികളോട തൂക്കുപാലം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം എ.ഐ.സി.സി അംഗം ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി.എസ് യശോധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സി സെക്രട്ടറി അഡ്വ. എം.എൻ ഗോപി, മീഡിയവക്താവ് അഡ്വ. സേനാപതി വീണു, കെ.എസ് അനിൽകുമാർ, വി. എം.സാലി. കെ.ആർ. ഉണ്ണികൃഷ്ണൻ നായർ. മിനി പ്രിൻസ് . ഷിഹാ ഈട്ടിക്കൽ. സിന്ധു സുകുമാരൻ നായർ. തുടങ്ങിയവർ സംസാരിച്ചു.

വിവിധ മേഖലകളിലെ. പ്രമുഖർ പങ്കെടുക്കുന്ന യോഗത്തിൽ ഗുരുതരരോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുള്ള ചികിത്സാ സഹായ വിതരണംവും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *