
തൊടുപുഴ: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് മൂലമറ്റം പവര്‍ ഹൗസ്, ഇടുക്കി ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മൂലമറ്റം പവര്‍ ഹൗസിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.




റോയ് കെ പൗലോസ് എം.എല്‍.എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി. ജനറേഷന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ രാജന്‍ എം.പി, ചീഫ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ ജി, മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ദിനേശ് കെ, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പാര്‍വതി എം എന്നിവര്‍ പവര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.








