Timely news thodupuzha

കെഎസ്ആർടിസി ജംഗ്ഷനിലെ അതി രൂക്ഷമായ ഗതാഗതക്കുരിക്കിന് ശാശ്വത പരിഹാരം ഉണ്ടാകണം; കേരള കോൺഗ്രസ്

തൊടുപുഴ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത കേന്ദ്രങ്ങളിലൊന്നായ കെഎസ്ആർടിസി ജംഗ്ഷനിൽ ദിനംപ്രതി അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം പൊതുജനങ്ങളും യാത്രക്കാരും നേരിടുന്ന കടുത്ത ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം…

​രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ ഇവിടെ മണിക്കൂറുകളോളമാണ് വാഹനങ്ങൾ നിരങ്ങിനീങ്ങുന്നത്. മൂവാറ്റുപുഴ, പാലാ, ഇടുക്കി മേഖലകളിലേക്ക് പോകുന്ന വാഹനങ്ങളും സ്വകാര്യ-കെഎസ്ആർടിസി ബസുകളും കാൽനടയാത്രക്കാരും ഒരുപോലെ ആശ്രയിക്കുന്ന ഈ ജംഗ്ഷനിൽ കൃത്യമായ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ അഭാവവും റോഡിന്റെ വീതിക്കുറവും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. ആംബുലൻസ് അടക്കമുള്ള അടിയന്തര സേവന വാഹനങ്ങൾ പോലും ഈ ബ്ലോക്കിൽ അകപ്പെടുന്നത് പതിവാണ്….

ഈ ഗതാതക്കുരിക്കിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് അഗസ്റ്റിൻ കള്ളികാട്ട് തൊടുപുഴ എംഎൽഎയും ഗവ ചീഫ് വിപ്പുമായ അപുജോൺ ജോസഫിന് നിവേദനം നൽകി.വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കാം എന്ന് എംഎൽഎ ഉറപ്പു കൊടുത്തു…

കെ എ പരീത് ,സി എച്ച് ഇബ്രാഹിംകുട്ടി,ബേബി ചൂരാപൊയ്കയിൽ, ജോസഫ് തൊട്ടിത്താഴത്ത്,മാത്യു പാലംപറമ്പിൽ,വിഷ്ണു സജി,ഐസക് ജോർജ്, ജോസ് പ്ലാക്കൂട്ടം, ജെയ്ൻ മ്ലാക്കുഴി,സിബി ജോസ്,ഷെർലി അഗസ്റ്റിൻ, എൽസമ്മ ടോം എടേട്ട്,ദേവസ്യാച്ചൻ ആരനോലിക്കൽ,സണ്ണി ആരനോലിക്കൽ, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിൽ ,സന്തു കാടൻകാവിൽ , അഡ്വ ജെറിൻ കാരിശ്ശേരിൽ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *