തൊടുപുഴ: അഹല്യ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ ഗ്ലോക്കോമ വാരാചരണത്തോട് അനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ഗ്ലൂക്കോമ സ്ക്രീനിങ്ങ്, ഗ്ലൂക്കോമ ബോധവൽക്കരണം എന്നിവ നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.
കാഴ്ചയുടെ നിശബ്ദ കൊലയാളിയായ ഗ്ലോക്കോമ രോഗത്തെ തിരിച്ചറിയാനും ചികിത്സ നേടാനും ഈ ക്യാമ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു. പരിപാടിയിൽ സോണൽ മാനേജർ സിനോജ് ഡോക്ടർ ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു.