തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈക്ക് പൊട്ടലുണ്ടായെന്ന കളവു പറയുന്നത് ശരിയല്ലെന്ന് കെ.കെ.രമയോട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘രമയുട കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തു വന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുതെന്ന്’ അദ്ദേഹം പറഞ്ഞു. എന്നാൽ പൊട്ടലില്ലാതെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് കെ.കെ.രമ പ്രതികരിച്ചു.
പരിക്കില്ലാതെ പ്ലാസ്റ്റർ ഇട്ടെങ്കിൽ ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു, അതിൽ ഗൂഡാലോചന ഉള്ളതായി സംശയിക്കുന്നതായും ഗോവിന്ദന് മറുപടിയായി രമ പറഞ്ഞു.