കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായതിനു പിന്നാലെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മാറി നിൽക്കാൻ തയാറാണെന്ന് വ്യക്തമാക്കി കെ.സുധാകരൻ. പാർട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു.
കോടതിയിൽ പൂർണ വിശ്വാസമുണ്ട്. ആവശ്യമെങ്കിൽ പദവിയിൽ നിന്നൊഴിയാൻ തയാറാണ്. അന്വേഷണത്തെ യാതൊരു ഭയവുമില്ല. നിരപരാധിയെന്ന് ഉത്തമ ബോധ്യമുണ്ട്. തനിക്കെതിരേ യാതൊരു തെളിവുകളും പൊലീസിൻറെ കൈവശമില്ലയെന്നും സുധാകരൻ പറഞ്ഞു.
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൺസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലാണ് ഇന്നലെ കെ. സുധാകരനെ അറസ്റ്റ് ചെയ്ത്. ഏഴ് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി നിർദേശപ്രകാരം ഉടൻ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.