Timely news thodupuzha

ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

തൊടുപുഴ: ന്യൂമാൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, അവരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്ക് അവരുടെ മികവിലേക്കുള്ള സാധ്യതകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ, കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റിന്റെ നേതൃത്വത്തിൽ ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം കോളേജ് പ്രിൻസിപ്പാൾ ഡോ.ബിജിമോൾ തോമസ് ഉദ്ഘാടനം ചെയ്തു.

ഓറിയന്റേഷൻ പ്രോഗ്രാമുകൾ, മെന്റർഷിപ്പ് മീറ്റിംഗുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ കരിയർ ലക്ഷ്യങ്ങൾ, നൈപുണ്യ വികസനം, മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനും പൂർവ്വ വിദ്യാർത്ഥി ഉപദേശകരുമായും മറ്റ് പ്രൊഫഷണലുകളുമായും വിവിധ വ്യവസായങ്ങളിൽ നിന്നുള്ള അതിഥി സ്പീക്കർമാരുമായും നെറ്റ്‌വർക്കിങ്ങ് അവസരങ്ങളും പ്രോഗ്രാമിലൂടെ ലഭിക്കുന്നു. ഈ വർഷത്തെ ന്യൂമനൈറ്റ്സ് ജനറൽ ബോഡി മീറ്റിങ്ങ് 14ന് വൈകിട്ട് 4.30ന് കോളേജിലെ പുന്നക്കോട്ടിൽ ഹാളിൽ വച്ച് ചേരുമെന്നു ഭാരവാഹികൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *