Timely news thodupuzha

logo

ഹെലികോപ്റ്റര്‍ ദുരന്തം; അപകടത്തില്‍പ്പെട്ട ആറു പേർക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കാഠ്മണ്ഡു: അഞ്ച് വിദേശികളുൾപ്പെടെ 6 പേർ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം ലംജുറയില്‍ തകര്‍ന്നുവീണു. ചൊവ്വാഴ്ച രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9N-AMV ഹെലികോപ്റ്റർ ആണ് തകര്‍ന്നുവീണത്. സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ അപ്രതീക്ഷമാവുകയായിരുന്നു.

യാത്രയാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. തുടർന്ന് ഭകഞ്ചെ ഗ്രാമത്തിലെ ലംജുരയിലെ ചിഹന്ദണ്ടയില്‍ നിന്ന് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മെക്‌സിക്കോയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വലിയ സ്ഫോടനത്തോടെ ഹെലികോപ്റ്റര്‍ തകര്‍ന്നതായും അപകടസ്ഥലത്ത് നിന്ന് തീ പടരുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *