Timely news thodupuzha

സി.പി.ഐ(എം) ഉടുമ്പന്നൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റ്റി.വി ചന്ദ്രൻ അനുസ്മരണവും ജൈവ പച്ചക്കറിത്തോട്ട നിർമ്മാണവും നടന്നു

ഉടുമ്പന്നൂർ: അന്തരിച്ച സി.പി.ഐ(എം) നേതാവും മുൻ ഡി.വൈ.എഫ്.ഐ ജില്ലാ ജോ.സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന റ്റി.വി ചന്ദ്രന്റെ 11ആമത് അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ(എം) നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ട നിർമ്മാണം ആരംഭിച്ചു.

ഓഫീസ് പരിസരത്ത് ഗ്രോ ബാഗിലാണ് കൃഷിത്തോട്ട നിർമ്മാണം. സി.പി.ഐ(എം) കരിമണ്ണൂർ ഏരിയാ കമ്മിറ്റിയംഗവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.ലതീഷ് പച്ചക്കറിതൈ നട്ട് ഉത്ഘാടനം നിർവ്വഹിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഏരിയാ കമ്മിറ്റിയംഗം പി.ജെ.ഉലഹന്നൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി പി.ജെ ഷോളി അധ്യക്ഷനായി.

റ്റി.വി.ചന്ദ്രന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഏരിയാ കമ്മിറ്റിയംഗം കെ.കെ.നാരായണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശാന്തമ്മ ജോയി, റ്റി.വി.രാജീവ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ.സോമൻ പിള്ള, റ്റി.എം.സുബൈർ, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി മിഥുൻ ഷാജി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം ദേവാനന്ദ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *