തൊടുപുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.പി.എസ്.ശ്രീവിദ്യ അനുശോചിച്ചു. ഒരു ജനതയെ ഒന്നായി കണ്ട പൊതു പ്രവർത്തകനെയാണ് നഷ്ടമായത്. വിലാപ യാത്രയിലെ ആൾക്കൂട്ടം ഒരു ജനതയുടെ അദ്ദേഹത്തോടുള്ള സ്നേഹമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അഡ്വ.പി.എസ്.ശ്രീവിദ്യ പറഞ്ഞു.





