കരിമണ്ണൂര്‍: പൂന്തോട്ടം റസിഡന്റ്‌സ് അസോസിയേഷനും നാഗാര്‍ജുന ആയുര്‍വേദയും ഭാരതീയ ചികില്‍സാവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 23നു രാവിലെ 8.30മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തട്ടക്കുഴ വോള്‍ഗ ബില്‍ഡിങ്ങില്‍ നടക്കും.
ചുമ, കഫക്കെട്ട്, പനി, വാതരോഗങ്ങള്‍, സ്ത്രീസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും സൗജന്യപരിശോധനയും മരുന്നും ക്യാമ്പില്‍ നല്‍കും.
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഡോ.വിനീത്.ആര്‍.പണിക്കര്‍, ഡോ.ടി.എ.റെനി, ഉടുമ്പന്നൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ.ജോസഫ് പി.മോസസ്, നാഗാര്‍ജുനയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.ആര്‍.ശ്യാം കിഷോര്‍, ഡോ.ഹിമ എന്നിവര്‍ രോഗികളെ പരിശോധിക്കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 180 പേര്‍ക്ക്മാത്രമായിരിക്കും ക്യാമ്പില്‍ പ്രവേശനം. ഫോണ്‍: 9495045086.





