Timely news thodupuzha

കരിമണ്ണൂർ സെൻ്റ് .ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 1982 ബാച്ച് എസ് എസ് എൽ സി വിദ്യാർഥികളുടെ വാർഷിക കുടുംബ സമ്മേളനം നടന്നു

കരിമണ്ണൂർ: സെൻ്റ് .ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 1982 ബാച്ച് എസ് എസ് എൽ സി വിദ്യാർഥികളുടെ വാർഷിക കുടുംബ സമ്മേളനം തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ച് നടന്നു. റീയൂണിയൻ പ്രസിഡണ്ട് ജോളി മുരിങ്ങമറ്റം അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഗുരുശ്രേഷ്ഠ പുരസ്കാരം, കോതമംഗലം രൂപതയിലെ മികച്ച അധ്യാപകനുള്ള പുരസ്കാരം എന്നിവ നേടിയ
ജോളി മുരിങ്ങമറ്റത്തെ സെക്രട്ടറി പോൾ പാറത്താഴം ആദരിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച പ്രിയ കൂട്ടുകാർക്ക് ആശംസകൾ നേർന്നു കൊണ്ട് മൊമെൻ്റോകൾ വിതരണം ചെയ്തു.

യോഗത്തിന് അബു എബ്രാഹം, ജോസ് കോശേരി, സ്റ്റെല്ല, ലാജി, രാഗിണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. റീയൂണിയൻ സെക്രട്ടറി സജി പോൾ സ്വാഗതവും ട്രഷറർ സോജൻ ജോസഫ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *