Timely news thodupuzha

മോദി സർക്കാരിന്റെ നിഷ്ക്രിയത്വം രാജ്യത്തിന് അപകടമാണെന്ന് ഡോ: വിൻസെന്റ് മാളിയേക്കൽ

തൊടുപുഴ: ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ പൗര പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡോ: വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ഒരു ജനതയെ വംശീയമായി തിരിച്ച് കലഹം സൃഷ്ടിക്കുകയും രണ്ടര മാസക്കാലമായി തുടരുന്ന കലാപത്തിന് അറുതി വരുത്താൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ബി. ജെ.പി. ഭരണകൂടങ്ങളുടെ നെറികേട് രാജ്യത്തിന് അപകടമാണെന്ന് ഡോ: വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടന പ്രസം​ഗത്തിനിടയിൽ വ്യക്തമാക്കി.

ആസൂത്രിതമായ കലാപത്തിന്റെ ഇരകളായി സ്ത്രീകളും കുട്ടികളും പീഢനം അനുഭവിക്കുന്നത് രാജ്യത്തിന് അപമാനകരമായി മാറിയെന്നും അന്താരാഷ്ട്ര സമൂഹത്തിൽ രാജ്യത്തിന്റെ അന്തസ് ഇടിഞ്ഞതായും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. ടി.ജെ.പീറ്റർ , പ്രൊഫ. ജോയ് മൈക്കിൾ എൻ.വിനോദ് കുമാർ, ജോസ് ചുവപ്പുങ്കൽ, ജയിംസ് കോലാനി, സെബാസ്റ്റ്യൻ കൊച്ചടിവാരം പി.എൻ.മോസസ്, ജയപ്രഭ.സി.ബി, ജോസ് ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *