Timely news thodupuzha

ശബരിമല നട ബുധനാഴ്ച തുറക്കും, 10ന് നിറപുത്തരി

പത്തനംതിട്ട : നിറപുത്തരി ആട്ട വിശേഷത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. പത്താം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകൾ.

നിറപുത്തരിയുടെ ഭാഗമായി സന്നിധാനത്ത് എത്തിക്കുന്ന നെൽക്കതിരുകൾ 10ന് പുലർച്ചെ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം ഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിൽ എത്തിക്കും.തുടർന്ന് തന്ത്രി കണ്ഠര് രാജീവരര് നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും.ഭഗവാന് മുന്നിൽ കതിരുകൾ വച്ച് പ്രത്യേക പൂജ നടത്തിയ ശേഷം ശ്രീകോവിലിന് മുൻപിൽ കെട്ടിയിടും.തുടർന്ന് ഭക്തർക്ക് നെൽക്കതിരുകൾ പ്രസാദമായി വിതരണം ചെയ്യും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം സെക്രട്ടറി ജി. ബൈജു, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ തുടങ്ങിയവർ നിറപുത്തരിക്ക് സന്നിധിയിൽ ഉണ്ടാകും.

നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രനട രാത്രി 10:00 മണിക്ക് അടയ്ക്കും. പിന്നീട് ചിങ്ങമാസ പൂജകൾക്കായി 16ന് നട തുറക്കും. 21ന് രാത്രി പൂജകൾ പൂർത്തീയാക്കി തിരുനട അടയ്ക്കും.17നാണ് ചിങ്ങം ഒന്ന് .ഓണം നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27 ന് ആണ് പിന്നീട്

ശബരിമല നട തുറക്കുക. 31ന് നട അടയ്ക്കും. ഓണം നാളുകളിൽ ശബരിമലയിലെത്തുന്ന ഭക്തർക്കായി ഓണസദ്യയും ഒരുക്കുന്നുണ്ട്. ഭക്തർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനെത്തിച്ചേരാവുന്നതാണ്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *