Timely news thodupuzha

തൃശൂരിൽ നഴ്സുമാരുടെ പണിമുടക്ക്

തൃശൂർ: ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക്. യു.എൻ.എയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും.

നഴ്സിനെ ആക്രമിച്ചെന്ന പരാതിയിൽ കൈപ്പമ്പ് നൈൽ ആശുപത്രി ഉടമ ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിഷയത്തിൽ ഒരാഴ്ച മുമ്പ് കലക്‌ടറുമായി ചർച്ച നടത്തിയിരുന്നു.

എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ചർച്ച‍യിൽ നൽകിയ ഉറപ്പു പാലിക്കാത്തതെ വന്നതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്.

അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പെടെ പണിമുടക്കും. ജില്ലയിലെ വിവിധ ആശുപത്രികളിലായി 5000 ത്തിലേറെ രോഗികൾ ചികിത്സയിൽ ഉണ്ടെന്നാണ് നിഗമനം. ഇത് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കും.

Leave a Comment

Your email address will not be published. Required fields are marked *