തൃശൂർ: മാള വലിയപറമ്പ് എ.ആർ ലോഡ്ജിൽ നിന്നും എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. രണ്ട് ഗ്രാം മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മാള പോലീസും ഡാൻസാഫ് തൃശ്ശൂർ റൂറൽ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.