Timely news thodupuzha

കൈവശ ഭൂമിയില്‍ പൈനാപ്പിള്‍ കൃഷി നടത്തിയെന്ന് ആരോപിച്ച് കര്‍ഷനെ വീട്ടിലെത്തി ഭീഷിണിപ്പെടുത്തി കാളിയാര്‍ റേഞ്ച് ഓഫീസർ

വണ്ണപ്പുറം: നാരങ്ങാനത്ത് കൈവശ ഭൂമിയില്‍ പൈനാപ്പിള്‍ കൃഷി നടത്തിയെന്നും മണ്ണിളക്കാന്‍ ജെ.സി.ബി ഉപയോഗിച്ചുവെന്നും ആരോപിച്ച് കര്‍ഷകന്റ വീട്ടിലെത്തി കാളിയാര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷിണിപ്പെടുത്തിയതായി പരാതി.

സോജി മാത്യുവിന്റ കദളിക്കാടുള്ള വീട്ടിലാണ് വ്യാഴാഴ്ച വെളുപ്പിനെ ഒരുസംഘം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ഈ സമയം സോജി വീട്ടില്‍ ഇല്ലായിരുന്നു.

വീട്ടില്‍ഉണ്ടായിരുന്ന രോഗികളായ മാതാപിതാക്കള്‍ ആകെ ഭയന്നതായും സേജി പറഞ്ഞു.നിര്‍ബന്ധിച്ച് തന്റ കുറ്റസമ്മത മൊഴി രേഖപ്പെടുത്തനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്ര മമാണ് ഇതിന് പിന്നിലെന്നും പറയുന്നു. താന്‍ ജെ.സി.ബി ഉപയോഗിച്ച് കൃഷിയിടം ഇളക്കിയിട്ടില്ലെന്നും ഇയള്‍പറഞ്ഞു.

ഇതുസംബന്ധിച്ച് വിശദാംശഞ്ഞള്‍ ആരായാന്‍ കാളിയാര്‍ റേഞ്ച് ഒഫീസറെ വിളിച്ചെങ്കിലും ഫോണ്‍എടുത്തില്ല. കാളിയർ റേഞ്ച് ഓഫീസർ തുടർച്ച യായി നടത്തുന്ന കർഷക ദ്രോഹ നടപടിയിൽ നിന്ന് ഇയാളെ നിയന്ത്രിക്കാൻ വനം വകുപ്പ് തയാറാകണമെന്ന് കേരള കോൺഗ്രസ്സ് വണ്ണപ്പുറം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *