Timely news thodupuzha

logo

തച്ചന്റെ വീട് പ്രവര്‍ത്തനം ആരംഭിച്ചു

വാഴക്കാല: സെന്റ് ഫിലിപ്പിനേരി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള തച്ചന്റെ വീട് സെന്റ്. ജോസഫസ് കെയര്‍ ഹോം ഈസ്റ്റ് കലൂര്‍ വാഴക്കാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനവും വിശുദ്ധ കുര്‍ബാനയും വെഞ്ചരിപ്പും കോതമംഗംലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, പള്ളോട്ടയിൻ സഭാഗം ഫാ. ജോർജ് അഗസ്റ്റിൻ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു.

സന്തോഷത്തിന്റെ വിശുദ്ധനെന്ന് അറിയപ്പെടുന്ന വി. ഫിലിപ്പിനേരിയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന സന്യാസിനി സമൂഹമാണ് സെന്റ് ഫിലിപ്പിനേരി സന്യാസിനി സമൂഹം. ആതുര ശുശ്രൂഷ രം​ഗത്തും വിദ്യാഭ്യാസ രം​ഗത്തും സന്മാർ​ഗിക പരിശീലനം നൽകുന്നതിനും സർവ്വോപരി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന 1992ൽ കേരളത്തിൽ താമരശ്ശേരി രൂപത കേന്ദ്രമാക്കി സ്ഥാപിതമായ ഈ സമൂഹം അഭിവന്ദ്യ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ പരിപാവനയിൽ പ്രവർത്തിച്ചു വരുന്നു.

2022ൽ വാഴക്കാല പ്രദേശത്തുള്ള മാറാട്ടിൽ കുടുംബാ​ഗങ്ങൾ വയോധികരായ ആളുകളെ അധിവസിപ്പിക്കുന്നതിനായി ഒരു സ്ഥാപനം തുടങ്ങുന്നതിന് താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. ഈ ഉത്തരവാദിത്വം അഭിവന്ദ്യ മഠത്തിൽകണ്ടത്തിൽ പിതാവിന്റെ ആശിർവാദത്തോടെ ഫിലിപ്പിനേരി സന്യാസി സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് കാസ ദി സാൻ ജുസേപ്പെന്ന തച്ചന്റെ വീട് യാഥാർത്ഥ്യമായത്.

കോതമം​ഗംലം താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ വൈദികർ, ഫൊറേന വികാരിമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, വഴക്കാല ഇടവക വികാരി ഫാ.ജോർജജ് തെക്കേയറ്റത്ത്, ഡയറക്ടർ ഫാ.തോമസ് നാ​ഗപ്പറമ്പിൽ, സിസ്റ്റേഴ്സ്, ഇടവക പ്രതിനിധികൾ, മാറാട്ടിൽ കുടുംബാ​ഗങ്ങൾ തുടങ്ങി നിരവധിപേർ ശുശ്രൂഷകളിൽ സന്നിഹിതരായിരുന്നു. സ്ഥാപനത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ എഞ്ചിനീയേഴ്സ്, കോൺട്രാക്ടേഴ്സ് മുതലായവരെ രൂപതയ്ക്കു വേണ്ടി ബിഷപ്പ് ആദരിച്ചു. സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസെറ്റ സ്വാ​ഗതവും വികാർ ജനറൽ സി. ലിയ കൃതഞ്ഞതയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *