തൃശൂർ: ഗാന്ധിനഗറിൽ ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവർ മരിച്ചു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. സിഎൻജി ഓട്ടോയാണ് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചത്.
വണ്ടിയുടെ ഉടമസ്ഥൻ പെരിങ്ങാവ് സ്വദേശിയാണെന്ന് നാട്ടുകാർ പറഞ്ഞു. വണ്ടി പൂർണമായും കത്തി നശിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പറയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.






