Timely news thodupuzha

logo

കോട്ടക്കവലയിൽ മൂന്ന് ലിറ്റർ എം.സിയുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

തൊടുപുഴ: ഉടുമ്പന്നൂർ കോട്ടക്കവലയിൽ അനധികൃത മദ്യവില്പന നടത്തി വന്ന ചിറയ്ക്കൽ തങ്കച്ചനെ മൂന്ന് ലിറ്റർ എം.സിയുമായി മൂലമറ്റം എക്സൈസ് പിടികൂടി.

മൂലമറ്റം എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ അഭിലാഷ് കെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തങ്കച്ചനെ പിടികൂടിയത്.

പരിയാരം, കോട്ടക്കവല, വേളൂർ കൂപ്പ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വാറ്റ്ചാരായ വില്‌പനയും, അനധികൃത മദ്യവിൽപനയും നടക്കുന്നുണ്ടെന്നുള്ള അയൽക്കൂട്ടം, കുടുംബശ്രീക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

വേളൂർ കൂപ്പിലെ പണിക്കാരെന്ന വ്യാജേന വേഷം മാറിയെത്തിയാണ് എക്സൈസ് ഷാഡോ അംഗങ്ങൾ പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

റെയിഡിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സാവിച്ചൻ മാത്യൂ കുഞ്ഞുമുഹമ്മദ്, പ്രിവന്റീവ് ഓഫീസർമാരായ സജീവ് കെ.കെ, രൻജിത്ത് എൻ, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് വി.ആർ, അബിൻ ഷാജി, വനിത സിവിൽ എക്സൈസ് ഓഫീസർ സുമീന റ്റി, എക്സൈസ് ഡ്രൈവർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു .

മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ സംബന്ധിച്ച പരാതികൾ വിളിച്ചോ വാട്ട്സാപ്പ് വഴിയോ അറിയിക്കാം. നമ്പർ – 04862276566, 9400069543. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.

Leave a Comment

Your email address will not be published. Required fields are marked *