തൊടുപുഴ: ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന മൂലമറ്റത്ത് പ്രാദേശിക മാധ്യമ പ്രവർത്തകർ ചേർന്ന് പ്രസ്സ് ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ ഉദ്ഘാടനം 26ന് വൈകിട്ട് നാലിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ നിർവ്വഹിക്കും. പ്രസിഡന്റ് സോമി മുണ്ടയ്ക്കൽ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ് വിനോദ്, ഇന്ദു ബിജു, ജാൻസി മാത്യു, ഉഷ വിജയൻ,ഷേർലി ആഗസ്റ്റ്യൻ, ജില്ലയിലെ വിവിധ പ്രസ്സ് ക്ലബ് ഭാരവാഹികൾ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ.വി കുര്യക്കോസ്, സി.ഐ.മാരായ സന്തോഷ് സജീവ്, സോൾജിമോൻ, പ്രിൻസ് ജോസഫ് മർച്ചന്റ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ. ത്രിതല പഞ്ചായത്തംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, സാമൂഹ്യ, സാംസ്‌കാരിക സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
പത്ര, ദൃശ്യ, ശ്രാവ്യ മാധ്യമ പ്രവർകർ ഉൾപ്പെട്ടതാണ് കൂട്ടായ്മ. അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, അലക്കോട്, മുട്ടം പഞ്ചായത്തുകളിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്കാണ് അംഗത്വം നൽകിയിട്ടുള്ളത്. തൊടുപുഴയിലെ മറ്റിടങ്ങളിൽ നിന്നുള്ള പ്രാദേശിക മാധ്യമപ്ര വർത്തകർക്കും പിന്നീട് അംഗത്വം നൽകും.






