Timely news thodupuzha

logo

കാട്ടാന ആക്രമണം; കോതമം​ഗലത്ത് കോൺഗ്രസ് നടത്തിയത് രാഷ്ട്രീയ നാടകം ജനങ്ങൽ മനസ്സിലാക്കണമെന്ന് എൽ.ഡി.എഫ്

കോതമം​ഗലം: കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ മോർച്ചറിയിൽ നിന്നും മൃതദേഹം തട്ടിയെടുത്ത് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ കാണിച്ച അനാദ​രവ് രാഷ്ട്രീയ നേട്ടത്തിനായി വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ടാണെന്ന് എൽ.ഡി.എഫ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കോതമംഗലത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നടത്തിയി രാഷ്ട്രീയ നാടകം ജനങ്ങൾ തിരിച്ചറിയണമെന്നും രണ്ട് ദിവസമായി ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ അക്രമണ സംഭവങ്ങളിലെ മുഴുവൻ ക്രിമിനലുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി നേതാക്കളായ ആർ അനിൽ കുമാർ, ആൻ്റണി ജോൺ എം.എൽ.എ, കെ.എ ജോയി, പി.റ്റി ബെന്നി എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *