Timely news thodupuzha

logo

ഫോസ്റ്റാക് ട്രെയിനിങ്ങ് ക്യാമ്പ് തൊടുപുഴയിൽ സംഘടിപ്പിച്ചു

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ ​ഗുണനിലവാര നിയമം നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഢങ്ങളെ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസ്സിയേഷൻ തൊടുപുഴ യൂണിറ്റ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഫോസ്റ്റാക് ട്രെയിനിങ്ങ് ക്യാമ്പ് നടത്തി.

ഹോട്ടൽ, ബേക്കറി, കേറ്ററിങ്ങ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ പങ്കെടുത്തു. ഇവർക്ക് ഫോസ്റ്റാക് ട്രെയിനിങ്ങ് സർട്ടിഫിക്കറ്റ് നൽകും. ഇനിയുള്ള കട പരിശോധനകളിൽ ഈ സർട്ടിഫിക്കറ്റ് നിർബന്ധമായും ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണമെന്ന് അറിയിച്ചു.

ഹിൽ​ഗേറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് കെ.എച്ച്.ആർ.എ യൂണിറ്റ് സെക്രട്ടറി പ്രനീഷ് കുര്യാസ് അധ്യക്ഷത വഹിച്ച യോ​ഗം പ്രസിഡന്റ് ജയൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

നാഷ്ണൽ ഫുഡ് സേഫ്റ്റി അതോറിറ്റി ട്രെയിനർ എ.ആർ നാരായണൻ, ​ഗിരീഷ് കുമാർ, കണ്ണൻ നന്ദനം, സുധീഷ് ചൈത്രം, മറിയ ജോസ്, ബൈജു തോമസ്, ഐശ്വര്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തൊടുപുഴയിലെ ഭക്ഷ്യ വിതരണ രം​ഗത്തെ വിവിധ സ്ഥാപനങ്ങളിലെ നിരവധി തൊഴിലാളികൾ ആണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *