Timely news thodupuzha

തുമ്പച്ചി കുരിശുമല തീര്‍ഥാടനവും നാല്‍പതാം വെള്ളി ആചരണവും 22മുതല്‍

മൂലമറ്റം: തുമ്പച്ചി കുരിശുമല തീര്‍ഥാടനവും നാല്‍പതാം വെള്ളി ആചരണവും മാര്‍ച്ച് 22മുതല്‍ ഏപ്രില്‍ ഏഴു വരെ നടത്തപ്പെടും.

22ന് നാല്പതാം വെള്ളി രാവിലെ ഒമ്പതിന് കുരിശിന്റ വഴി ഗദ്സമേനിയിൽ നിന്ന് മലമുകളിലേയ്ക്ക്,10-ന് വി.കുര്‍ബാന ഫാ:ജോസഫ് മൂക്കന്‍തോട്ടത്തില്‍ (അസി. ഡയറക്ടർ മൗണ്ട് നെബോ, പ്രസംഗം ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ഡയറക്ടർ വിശ്വാസപരിശീലന കേന്ദ്രം, പാലാ രൂപത തുടര്‍ന്ന് ഊട്ടുനേര്‍ച്ച. ഉച്ചയ്ക്ക്12-ന് വി.കുര്‍ബാന ഫാ:ജോര്‍ജ് തറപ്പേല്‍.

24ന് ഓശാന ഞായർ രാവിലെ ഏഴിന് കുരുത്തോല വെഞ്ചിരിപ്പ് ഇടവക പള്ളിയിൽ, 11ന് വി.കുര്‍ബാന തുമ്പച്ചിയില്‍. 29ന് ദു:ഖവെള്ളി. രാവിലെ ആറിന് തിരുകര്‍മങ്ങള്‍ ഇടവകപ്പള്ളിയില്‍. എട്ടിന് കുരിശിന്റ വഴി അശോക കവലയിൽ നിന്ന് വിവിധ പള്ളി കളി ലെ വിശ്വാസികളുടെ പങ്കാളിത്ത ത്തോടെ എട്ടു കിലോമീറ്റർ കാൽനട യാത്ര ചെയ്ത് തുമ്പച്ചി യിലേയ്ക്ക്.

11ന് സമാപന പ്രാർത്ഥന, പീഢാനുഭവസന്ദേശം ഫാ:ജോസഫ് തടത്തില്‍ (പ്രോട്ടോ സിഞ്ചെല്ലൂസ് പാലാ രൂപത ) തുടര്‍ന്ന്‌ നേര്‍ച്ച കഞ്ഞി. ഏപ്രില്‍ ഏഴ് പുതുഞായര്‍, 10ന് കുരിശന്റവഴി ഗദ്സമേനിയിൽ നിന്നും തുടര്‍ന്ന് കുര്‍ബാന എന്നിങ്ങനെയാണ് തിരുകര്‍മ്മങ്ങള്‍ നടത്തപ്പെടുന്നതെന്നു അറക്കുളം സെന്റ്.മേരീസ് പുത്തന്‍ പള്ളി വികാരി ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പില്‍, സഹ വികാരി ഫാ :ജോർജ് തറപ്പേല്‍, കൈക്കാരന്‍മാരായ ടോമി പുളിമൂട്ടില്‍, സിജു ചെറുവള്ളാത്ത്, ജിന്റി മറ്റത്തിനാനിക്കല്‍, അലക്സ് മഞ്ഞക്കുന്നേൽ, പബ്ലിസിറ്റി കൺവീനർ കുരുവിള ജേക്കബ് കാരിവേലിൽ എന്നിവർ മൂലമറ്റത്ത് പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *