Timely news thodupuzha

logo

ഇടുക്കിയിൽ 8 ലക്ഷം രൂപയുടെ ഐ.ഇ.ഇ.ഇ പദ്ധതിയുമായി വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്

മുവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഐ.ഇ.ഇ.ഇ സ്റ്റുഡൻ്റ് ബ്രാഞ്ച് പ്രോജക്ടിന് 9813 യു.എസ് ഡോളർ(8.14 ലക്ഷം രൂപ) അനുവദിച്ച് ഐ.ഇ.ഇ.ഇ ഹ്യുമാനിറ്റേറിയൻ ടെക്നോളജിസ് ടെക് ഫോർ ഗുഡ്.

ഇടുക്കി ജില്ലയിലെ മലയോര മേഖലയായ ചിന്നപ്പാറകുടി ആദിവാസി പ്രദേശത്ത് കാർഷിക ആവശ്യത്തിനും കുടിവെള്ളത്തിനും സൗരോർജം ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതുമായ പദ്ധതിക്കേ വേണ്ടിയിട്ടാണ് തുക അനുവദിച്ച് കിട്ടിയത്. വേനൽക്കാലം ആകുമ്പോൾ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുടിവെള്ളം എടുക്കേണ്ട പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്താണ് വിശ്വജ്യോതി ഈ പ്രൊജക്റ്റ് ശുപാർശ ചെയ്തത്.

2005 മുതൽ വിശ്വജ്യോതി ഐ.ഇ.ഇ.ഇ സ്റ്റുഡൻറ്റ് ബ്രാഞ്ച് ചാർജിങ് അപ്പ് – 2.0, ലൈറ്റ് അപ്പ്, സ്പാർക്, ഇഗ്നൈറ്റ് തുടങ്ങിയ ജനോപകാര പ്രദമായ നിരവധി പ്രോജക്ടുകൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും ഡോളർ മൂല്യമുള്ള പ്രൊജക്റ്റ് അനുവദിച്ച് കിട്ടുന്നത്.

ഏകദേശം ആറ് മാസം കൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി ഐ.ഇ.ഇ.ഇ വോളണ്ടിയെഴ്സിന് പ്രൊജക്ടുമായി ബന്ധപ്പെട്ട നിരവധി വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ഹാൻഡ്സ് ഓൺ ട്രെയിനിങ്, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്.

വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൻ്റെയും, ഐ.ഇ.ഇ.ഇ എച്ച്.എ.സി സൈറ്റിൻ്റെയും ആഭിമുഖ്യത്തിലാണ് പ്രൊജക്റ്റ് പൂർത്തീകരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *