Timely news thodupuzha

logo

തൊടുപുഴ നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട

തൊടുപുഴ: എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്‍റോയുടെ നേതൃത്വത്തിലുള്ള തൊടുപുഴ എക്സൈസ് സംഘം. ഒളമറ്റം – ഉറവപ്പാറ ഭാഗത്ത് നടത്തിയ സ്ട്രൈക്കിംഗ് ഫോഴ്സ് റെയ്ഡില്‍ തൊടുപുഴ താലൂക്കില്‍ കരിങ്കുന്നം വില്ലേജില്‍ കാട്ടോലി കരയില്‍ കുന്നേല്‍(കൂനാനിക്കല്‍) ഷിന്‍സ് അഗസ്റ്റിനെയാണ്(26) 1.500 കിലോഗ്രാം ഉണക്ക ഗഞ്ചാവുമായി പിടികൂടിയത്.

കഴിഞ്ഞ മാസം ഇടവെട്ടി-നടയം ഭാഗത്ത് നിന്ന് തൊടുപുഴ എക്സൈസ് സംഘം 3.600 കിലോഗ്രാം ഗഞ്ചാവ് പിടികൂടിയിരുന്നു. ഗഅഅജഅ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞിട്ടുള്ള പ്രതി ഷിന്‍സ് അഗസ്റ്റിനെതിരെ തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസില്‍ രണ്ട് ഗഞ്ചാവ് കേസുകള്‍ ഇതിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.

കൂടാതെ പ്രതിയുടെ പേരില്‍ നിരവധി പോലീസ് കേസുകളും നിലവിലുണ്ട്. റെയ്ഡില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രവീണ്‍കുമാര്‍.എ.പി, മന്‍സൂര്‍.ഒ.എച്ച്., പ്രിവന്‍റീവ് ഓഫീസര്‍ പ്രതീഷ്.സി.എം., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോര്‍ജ്.പി.ജോണ്‍സ്, ആസിഫ് അലി, ക്ലമന്‍റ്.വൈ., അബിന്‍ ഷാജി, എക്സൈസ് ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *