തൊടുപുഴ: ജില്ലാ ആശുപത്രിയുടെ മെയിൽ വാർഡിൽ ചൊവ്വാഴ്ച്ച അഡ്മിറ്റായ രോഗി ജീവനൊടുക്കി. ഇടവെട്ടി ശാരദക്കവല പുറംകോട്ടിൽ സജീവാണ്(40) ജീവനൊടുക്കിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം മെയിൽ വാർഡിന്റെ സ്റ്റെപ്പിൽ നിന്നും എടുത്ത് ചാടുകയായിരുന്നു. പരിക്കേറ്റ സജീവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
തൊടുപുഴയിൽ ജില്ലാ ആശുപത്രിയുടെ മുകളിൽ നിന്നും ചാടി രോഗി ജീവനൊടുക്കി
