ചീനിക്കുഴി: വട്ടക്കുന്നേൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ത്രേയസ്യാമ്മ(86) നിര്യാതയായി. സംസ്ക്കാരം15/10/2024 ചൊവ്വ രാവിലെ 11ന് ഉടുമ്പന്നൂർ ഇടമറുകുള്ള മകൻ ബേബിയുടെ വീട്ടിൽ ആരംഭിച്ച് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പരേത ഉടുമ്പന്നൂർ അടപ്പൂർ കുടുംബാംഗം. മക്കൾ: തോമസ് കുര്യൻ(പരിയാരം), ആനി കുര്യൻ(മീമ്മുട്ടി), ബേബി കുര്യൻ(ഇടമറുക്), ലിറ്റി കുര്യൻ(പിറവം), റെജി കുര്യൻ(ചീനിക്കുഴി), വിൻസെന്റ്(ചീനിക്കുഴി). മരുമക്കൾ: ലില്ലി, വടക്കേക്കുന്നേൽ(നാഗപ്പുഴ), മാത്യു, തെക്കേൽ(മീമ്മുട്ടി), സെലിൻ, ആറക്കാട്ട്(നീലൂർ), ജെയിംസ്, കുറ്റിക്കോട്ടയിൽ(പിറവം), ഷിബി, ചേലക്കാട്ട്(കിടങ്ങൂർ), പ്രീതി, മണലൂർ(മണിമല).