കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിൻ്റെ ആഭിമുഖ്യത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകൾ, മത്സ്യ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ആരോഗ്യ ത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പി ഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങൾകണ്ടെ ത്തിയ ഇടങ്ങളിൽ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.വി. ടോമി ,ഹെൽത്ത് ഇൻസ്പെക്ടർ എം.എസ് ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബീനാ ജോസഫ്, കെ.എസ്.സൗമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.