കരിമണ്ണൂർ: മാലിന്യമുക്‌തെ നവകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന അജൈവ വസ്തുക്കൾ എം.എസ്.എഫിലേക്ക് എത്തിക്കുന്നതിന് വേണ്ടി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വാങ്ങിയ പിക്കപ്പ് വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.

വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ബൈജു വറവുങ്കൽ, വിജി ജോമോൻ, മെമ്പർമാരായ എ.എൻ ദിലീപ് കുമാർ, ബിപിൻ അഗസ്റ്റ്യൻ, സന്തോഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ വിജയൻ, സെക്രട്ടറി അഗസ്റ്റ്യൻ വി.പി, അസിസ്റ്റന്റ് സെക്രട്ടറി മേഴ്സി ജോർജ്ജ്, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡൻറ് ലളിത, അനു സുധി, മറ്റ് ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.