കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന്(14/02/2025) പവന് ഒറ്റയടിക്ക് 80 രൂപ വർധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 63,920 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 7990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഒരാഴ്ചയ്ക്കിടെ ഏകദേശം 3000-ത്തോളം രൂപയോളം വര്‍ധിച്ച ശേഷമായിരുന്നു, ചൊവ്വ, ബുധന്‍റ ദിവസങ്ങളിൽ വില ഇടിയാന്‍ തുടങ്ങിയത്.

രണ്ട് ദിവസംകൊണ്ട് ഏകദേശം 960 രൂപ കുറഞ്ഞ ശേഷമായിരുന്നു വ്യാഴാഴ്ച മുതൽ വില കൂടാന്‍ തുടങ്ങിയത്. ഇതോടെ കഴിഞ്ഞ 2 ദിവസംകൊണ്ട് 400 രൂപയോളമാണ് സ്വർണത്തിന് ഉയർന്നത്. അതേസമയം, വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.