തൊടുപുഴ: വിവര സാങ്കേതിക വിദ്യയും സഹകരണ സംഘങ്ങളും എന്ന വിഷയത്തിൽ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ സഹകാരികൾക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വകുപ്പ് ജീവനക്കാർക്കും വേണ്ടി പഠന ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് സെമിനാർ ഉദ്ഘാടനം ചെയ്തു. ആധുനിക സാഹചര്യങ്ങളോട് മത്സരിച്ച് നവീന ബാങ്കിംഗ് സംവിധാനങ്ങൾ ഒരുക്കാൻ സഹകരണ മേഖല മുന്നോട്ട് വരണമെന്നും അതിനു പര്യാപ്തമായ നിലയിലേക്ക് ജീവനക്കാർ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് സി പി പ്രിയേഷ് മുഖ്യ പ്രഭാഷണം നടത്തി. ഹാക്കിംഗ് ഉൾപ്പെടെയുള്ള ഭീഷണി നില നിൽക്കുന്നതിനാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്,ഡാറ്റാ സെക്യൂരിറ്റി മേഖലയിൽ സംഘങ്ങൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് കെ ബി റഫീക്ക് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി യു എം ഷാജി,സംസ്ഥാന സെക്രട്ടറി റോജോ എം ജോസഫ്, ഇടുക്കി ജില്ലാ സെക്രട്ടറി ടി കെ നിസാർ,കോട്ടയം ജില്ലാ സെക്രട്ടറി കെ അജിത്ത്, മുനിസിപ്പൽ കൗൺസിലർ ജോർജ് ജോൺ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ബിജു മാത്യു, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രതിനിധി ആർ പ്രസന്നൻ എന്നിവർ പങ്കെടുത്തു.






