ഇടുക്കി: ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. ശാന്തൻപാറ പേത്തോട്ടിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കൂത്താട്ട്കുളംകാരുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ ജോലി ചെയുന്ന മധ്യപ്രദേശ് സ്വാദേശികളായ ഭഗദെവ് സിംഗ്, ഭഗൽവതി എന്നവരുടെ കുട്ടിയാണ് മരിച്ചത്. ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കളിച്ചുകൊണ്ട് ഇരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇടുക്കിയിൽ ഒന്നര വയസുള്ള പെൺകുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
