ഇടുക്കി: അയ്യപ്പൻകോവിൽ ആലടിക്ക് സമീപം പോത്തിൻ കയത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം തെങ്ങുവിളയിൽ ബിനു ജെയിംസിന്റെ മകൻ ജസ്ബിനാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. കുളിക്കാൻ ഇറങ്ങിയ യുവാവ് കാൽവഴുതി പെരിയാറിന്റെ ആഴത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി വെള്ളത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. ഉപ്പുതറ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പനയിലെ സീമാസ് വസ്ത്ര വ്യാപാര സ്ഥാപനത്തിലെ മാർക്കറ്റിംഗ് സ്റ്റാഫ് ആയിരുന്നു യുവാവ്.
ഇടുക്കിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
