തൊടുപുഴ: ചക്കുപള്ളം സർവീസ് സഹകരണ ബാങ്കിന്റെ അണക്കരയിലുള്ള ബ്രാഞ്ച് പെട്രോൾ പമ്പിന് സമീപം മാറ്റി പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ശാഖായുടെ ഉദ്ഘാടനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അജി കിഴുവാറ്റ് അധ്യക്ഷത വഹിച്ചു. ലോക്കർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാക്കുന്നേലും കൗണ്ടർ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പുതുമനയും നിർവഹിച്ചു. നിക്ഷേപ സ്വീകരണം ഉടുമ്പൻചോല സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ മോൻസി ജേക്കബ് സ്വീകരിച്ചു. മുൻ ഇടുക്കി ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി.
ചക്കുപള്ളം സർവീസ് സഹകരണ ബാങ്കിന്റെ അണക്കരയിലുള്ള ബ്രാഞ്ച് പെട്രോൾ പമ്പിന് സമീപം മാറ്റി പ്രവർത്തനം ആരംഭിച്ചു






