തൊടുപുഴ: ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ 2025-ലെ ഫെലോഷിപ്പ് തൊടുപുഴ സ്വദേശിക്ക്. തൊടുപുഴ വണ്ണപ്പുറം നമ്പ്യാപറമ്പിൽ കുടുംബാംഗമായ ഡോ. സന്തോഷ് നമ്പിയാണ് ഫെലോഷിപ്പിന് അർഹനായത്. കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പിലെ സീനിയർ പ്രൊഫസറാണ്. സസ്യവർഗീകരണ ശാസ്ത്ര രംഗത്തെ അതുല്യമായ ഗവേഷണ സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര അക്കാദമികളിലൊന്നായ എൻ.എ.എസ്.ഐയുടെ ബഹുമതി. ഡിസംബർ എട്ടിന് ഗുവാഹട്ടി ഐ.ഐ.ടിയിൽ നടക്കുന്ന എൻ.എ.എസ്.ഐയുടെ 95-ാം വാർഷിക സമ്മേളനത്തിൽ ഫെലോഷിപ്പ് സമ്മാനിക്കും. കാലിക്കറ്റിൽ നിന്ന് എൻ.എ.എസ്.ഐ ഫെലോഷിപ്പ് ലഭിക്കുന്ന രണ്ടാമത്തെ പ്രൊഫസറാണ് ഡോ. സന്തോഷ് നമ്പി. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയായി വിരമിച്ച ഷിബി ഭാര്യയാണ്.
ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ 2025-ലെ ഫെലോഷിപ്പ് തൊടുപുഴ സ്വദേശിക്ക്






