തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ സാക്ഷരതാ മിഷൻ്റെ കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകി. സാക്ഷരതാ മിഷൻ്റെ കീഴിലുള്ള കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിലെ പഠിതാക്കൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകിയത്.
ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീമിന് ലാപ്ടോപ്പ് നൽകി വിതരണം നിർവ്വഹിച്ചു.
വൈസ് പ്രസിഡൻ്റ് ഉഷാകുമാരി മോഹൻകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ജി സത്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് പി രാജേന്ദ്രൻ, ഷൈനി സജി, സോളി ജീസസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ്, ഫിനാൻസ് ഓഫീസർ ജോബി തോമസ്, സീനിയർ സൂപ്രണ്ട് ആനീസ് പി ജെ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.






